
മൂവാറ്റുപുഴ: പേഴക്കാപ്പിള്ളി ഭാഗത്ത് പഴയ വാഹനങ്ങളുടെ സ്പെയർ പാർട്സ് വിൽപ്പന നടത്തുന്ന കടയിൽ നിന്നും സ്പെയർ പാർട്സുകൾ മോഷണം നടത്തിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ. ഇരമല്ലൂർ ചെറുവട്ടൂർ പഴയവീട്ടിൽ മനൂപ് (27), നെല്ലിക്കുഴി കൂമുള്ളുംചാലിൽ വീട്ടിൽ രാഹുൽ (മുന്ന 29) എന്നിവരെയാണ് മൂവാറ്റുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്.
30ന് വെളുപ്പിന് മോഷണം നടത്തിയ ഇവരെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു. സംസ്ഥാനത്തെ വിവിധ പൊലീസ് സ്‌റ്റേഷനുകളിൽ നിരവധി കേസുകളിൽ ഉൾപ്പെട്ടവരാണ് പ്രതികൾ എന്ന് പൊലീസ് പറഞ്ഞു.
അന്വേഷണ സംഘത്തിൽ മൂവാറ്റുപുഴ പൊലീസ് സ്റ്റേഷനിലെ എസ്ഐമാരായ പിഎം റാസിഖ്, എംഎം ഉബൈസ്, പിഎം മുഹമ്മദ്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ടിഒ ജിജു, പി കെ,സനൂപ് കെ പി, നിസാർ, കെ.എ ഷിഹാബ് എന്നിവരാണ് ഉണ്ടായിരുന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam