
മലപ്പുറം: പുൽക്കാടുകൾക്ക് തീപ്പിടിച്ചത് അണക്കുന്നതിനിനെ കുറ്റിപ്പുറത്ത് പുരുഷന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. അഗ്‌നിബാധ ഉണ്ടാവാനായി എന്താണ് പരിസരത്ത് സംഭവിച്ചതെന്ന് വ്യക്തമല്ല. തവനൂർ തൃപ്പാലൂർ സ്വദേശി നാലുകള്ളി പറമ്പിൽ അച്യുതാനന്ദന്റെ (58) മൃതദേഹമാണ് തീയണക്കുന്നതിനിടയിൽ കണ്ടെത്തിയത്. ഞായറാഴ്ച വൈകിട്ട് നാല് മണിയോടെയാണ് സംഭവം.
കുറ്റിപ്പുറം-തിരൂർ റോഡിൽ ഭാരതപ്പുഴയോരത്തെ പുൽക്കാടുകൾക്ക് തീപ്പിടിച്ചിരുന്നു. തീ അണച്ചപ്പോഴാണ് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. കത്തിക്കരിഞ്ഞ് തിരിച്ചറിയാനാവാത്ത വിധമായിരുന്നു മൃതദേഹം. തുടർന്ന് ബന്ധുക്കളെത്തിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. കുറ്റിപ്പുറം പൊലീസും പൊന്നാനി ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് തീ നിയന്ത്രണ വിധേയമാക്കിയത്. പ്രദേശത്തെ 500 മീറ്ററോളം ചുറ്റളവിൽ തീ പടർന്നതോടെ നിരവധി ജീവജാലങ്ങളും ചത്തൊടുങ്ങിയിട്ടുണ്ട്. കുറ്റിപ്പുറം ഗവ. താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജിൽ പോസ്റ്റ്‌മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.
സൽമാൻ ഖാന്റെ വീടിന് നേരെ വെടിയുതിർത്ത സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ; രാജസ്ഥാൻ സ്വദേശി അഞ്ചാം പ്രതി
https://www.youtube.com/watch?v=Ko18SgceYX8
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam