വയോധികയെ കിണറില്‍ മരിച്ച നിലയില്‍ കണ്ട സംഭവത്തില്‍ ദുരൂഹതയായി വീടിനുള്ളിലെ രക്തത്തുള്ളികള്‍

By Web TeamFirst Published Oct 4, 2021, 8:49 AM IST
Highlights

വയോധിക സ്വർണ്ണവും പണവുമായി കിണറ്റിലേക്ക് ചാടിയതാണോയെന്ന സംശയത്തെ തുടർന്നായിരുന്നു 30 അടിയോളം വരുന്ന കിണറ്റിലെ വെള്ളം വറ്റിച്ച് പരിശോധിച്ചത്. എന്നാൽ സംശയിക്കത്തക്കതായി ഒന്നും കണ്ടെത്താനായില്ല.

തിരുവനന്തപുരം: വയോധികയെ(63 year old women) കിണറ്റിൽ വീണു മരിച്ച നിലയിൽ (Found Dead) കണ്ട സംഭവത്തിൽ ദുരൂഹത.  ഇവരുടെ പക്കലുണ്ടായിരുന്ന പണവും(Money) സ്വർണാഭരണങ്ങളും(Gold) കാണാതായെന്ന ബന്ധുക്കളുടെ മൊഴിയും വീടിനുള്ളിൽ രക്ത തുള്ളികൾ(Blood stain) കണ്ടെത്തിയതുമാണ് ദുരൂഹത(Mystery) ഉയരാൻ കാരണം. കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. ഇതിന്‍റെ ഭാഗമായി വിഴിഞ്ഞത്ത് നിന്ന് ഫയർഫോഴ്സിനെ വരുത്തി വയോധികയെ മരിച്ച നിലയിൽ കണ്ടെത്തിയ കിണർ വെള്ളം വറ്റിച്ച് തിരച്ചിൽ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.

വെങ്ങാനൂർ വെണ്ണിയൂർ നെടിഞ്ഞൽ ചരുവിള വീട്ടിൽ ശാന്ത(63)യെ ആണ് വെളളിയാഴ്ച ഉച്ചയോടെ വീട്ടുമുറ്റത്തെ 80 അടിയിലേറെ താഴ്ചയുള്ള കിണറ്റിൽ വീണു മരിച്ച നിലയിൽ കണ്ടത്. വീട്ടിൽ  അലമാരയിൽ സൂക്ഷിച്ചിരുന്ന നാല് ലക്ഷത്തോളം രൂപയും 8 പവൻ സ്വർണ്ണാഭരണവും കാണാതായി എന്ന് ബന്ധുക്കൾ  പോലീസിന് നൽകിയ പരാതിയിൽ പറയുന്നു. വയോധിക സ്വർണ്ണവും പണവുമായി കിണറ്റിലേക്ക് ചാടിയതാണോയെന്ന സംശയത്തെ തുടർന്നായിരുന്നു 30 അടിയോളം വരുന്ന കിണറ്റിലെ വെള്ളം വറ്റിച്ച് പരിശോധിച്ചത്. എന്നാൽ സംശയിക്കത്തക്കതായി ഒന്നും കണ്ടെത്താനായില്ല.

മകൾ ബിന്ദു, മകളുടെ ഭർത്താവ് സജു, ചെറുമകൻ എന്നിവർക്കൊപ്പമാണ് ശാന്ത വീട്ടിൽ കഴിഞ്ഞിരുന്നത്. സംഭവ ദിവസം വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. പുറത്തുപോയ മകള്‍ ഉച്ചയോടെ മടങ്ങി എത്തിയപ്പോഴാണ് മാതാവിനെ കാണാാനില്ലെന്നത്  ശ്രദ്ധയിൽ പെട്ടത്.തുടർന്ന് നടത്തിയ തെരച്ചിലിനൊടുവിലാണ് വീട്ട് മുറ്റത്തെ കിണറിനുള്ളിൽ നിന്നു ശാന്തയുടെ മൃതദേഹം  കണ്ടെടുത്തത്.  ആശുപത്രിയിലെത്തിച്ചപ്പോള്‍ തലയിലെ മുറിവ് കണ്ട ഡോക്ടറുടെ നിർദേശാനുസരണമാണ് വീട്ടിലെ അലമാര പരിശോധിച്ചപ്പോഴാണ് പണവും സ്വർണവും നഷ്ടപ്പെട്ടത് അറിഞ്ഞതെന്ന് വീട്ടുകാർ പോലീസിനോട് പറഞ്ഞു.

എന്നാൽ തലയുടെ ഭാഗത്ത് കണ്ട മുറിവും, വീടിൻ്റെ മുറിയിലും വരാന്തയിലും കണ്ട രക്തക്കറയും ദുരൂഹത ഉയർത്തിയതോടെ വിരലളയാള വിദഗ്ധരും ഫൊറൻസിക് വിഭാഗവുമെത്തി തെളിവുകൾ ശേഖരിച്ചു. മുങ്ങിമരണം എന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടെന്നാണ് വിഴിഞ്ഞം പൊലീസ് അറിയിച്ചത്. ഫോർട്ട് അസി.കമ്മീഷണർ എസ്. ഷാജിയുടെ നേതൃത്വത്തിലുളള പൊലീസ് സംഘം  അന്വേഷണം തുടങ്ങി. 

click me!