
ഇടുക്കി: ജപ്പാന്റെ ദേശീയ വസന്തം മൂന്നാറിൽ പൂത്തു. പള്ളിവാസൽ, രാജമല, മാട്ടുപ്പെട്ടി, വാഗുവാര തുടങ്ങിയ മേഖലയിലാണ് ജപ്പാന്റെ ദേശീയ പുഷ്പമായി അറിയപ്പെടുന്ന ചെറി ബ്ലോസം പൂത്തിരിക്കുന്നത്. രാജമലയിൽ പൂക്കുന്ന നീലക്കുറുഞ്ഞി വസന്തത്തിന് മുന്നോടിയായി പൂത്തിരിക്കുന്ന ചെറിബ്ലോസം പുഷ്പങ്ങളുടെ ആയുസ് ഒരു മാസം മാത്രമാണ്.
മാട്ടുപ്പെട്ടി കുണ്ടള ജലാശത്തിന് സമാപത്തായി പൂത്തു നിൽക്കുന്ന ചെറി ബ്ലോസത്തെ നേരിൽ കാണുന്നതിനും ചിത്രങ്ങൾ മൊബൈൽ കാമറകളിൽ പകർത്തുന്നതിനും നിരവധി സഞ്ചാരികളാണ് എത്തുന്നത്. നേപ്പാൾ, തായ്ലന്റ്, കൊറിയ, ചൈന, വെസ്റ്റ് സൈബീരിയ, ഇറാൻ, പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളും ചെറി ബ്ലോസത്തെ കാണാൻ കഴിയും.
ജപ്പാനിൽ ഇത് ജനുവരിയിലാണ് പൂക്കുന്നത്. മൂന്നാറിലെ തെയിലത്തോട്ടങ്ങൾ സ്ഥാപിക്കുന്നതിനെത്തിയ വിദേശികളാണ് ജലാശയത്തിന് സമീപങ്ങളിലും ദേശീയ പാതകളിലും മരങ്ങൾ വെച്ചുപിടിപ്പിച്ചത്. പഴയ മൂന്നാറിലെ കെഎസ്ഇബിയുടെ ഹൈഡൽ പാർക്കിൽ മരങ്ങൾ വെച്ചുപിടിപ്പിച്ചിരുന്നെങ്കിലും പാർക്ക് വികസനത്തിന്റെ പേരിൽ വെട്ടിനശിപ്പിച്ചിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam