
കോഴിക്കോട്: പശ്ചിമബംഗാൾ സ്വദേശിയെ 345 ഗ്രാം കഞ്ചാവുമായി മാവൂർ പോലീസ് അറസ്റ്റ് ചെയ്തു. പെരുമണ്ണയിൽ താമസിക്കുന്ന കെട്ടിട നിർമ്മാണ തൊഴിലാളിയായ ഗുൽഫാൻ എന്ന മുബാറക്ക് ഹുസൈൻ, (25 ) ആണ് പൊലീസിന്റെ പരിശോധനയിൽ പിടിക്കപ്പെട്ടത്.
പെരുമണ്ണ, പൂവ്വാട്ട്പറമ്പ് ഭാഗങ്ങളിൽ മറുനാടൻ തൊഴിലാളികൾക്ക് വിതരണം ചെയ്യുന്നതിനായി രണ്ട് ദിവസം മുൻപാണ് ഇയാൾ നാട്ടിൽ നിന്നും വരുമ്പോൾ കഞ്ചാവ് കൊണ്ട് വന്നതെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞതായി മാവൂർ സി ഐ വിനോദൻ. മാവൂർ എസ് ഐ മഹേഷ്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ മോഹനൻ, സുമോദ്, സിവിൽ പൊലീസ് ഓഫീസറായ അജീഷ്, ഹോം ഗാർഡ് നാരായണൻ എന്നിവരാണ് അറസ്റ്റ് ചെയ്ത പൊലീസ് സംഘത്തിലുണ്ടായിരുന്നത്.
Read more: പ്ലാസ്റ്റിക് കവറിനുള്ളിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം; കൊലപാതകം ശ്വാസം മുട്ടിച്ചെന്ന് പൊലീസ്
അതേസമയം, കോട്ടയത്ത് പോത്തു കച്ചവടത്തിന്റെ മറവിൽ എംഡിഎംഎ വിൽപ്പന നടത്തിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. തിരുവഞ്ചൂർ സ്വദേശി പ്രകാശ് (30) എന്നയാളെയാണ് പിടികൂടിയത്. പോത്ത് ഫാമിന്റെ മറവിൽ യുവാക്കൾക്ക് ഇയാൾ എംഡിഎംഎ വിൽപ്പന നടത്തിയിരുന്നു. പ്രതിയിൽ നിന്ന് 20.86 ഗ്രാം എംഡിഎംഎ പിടികൂടി. ഒരു ലക്ഷം രൂപ വില വരുന്നതാണ് പിടികൂടിയ എംഡിഎംഎ എന്ന് എക്സൈസ് അറിയിച്ചു.
മോനിപ്പള്ളിയിലെ പോത്തു ഫാമിന്റെ മറവിലായിരുന്നു കഴിഞ്ഞ എട്ടു മാസമായി ലഹരി കച്ചവടമെന്ന് എക്സൈസ് വിശദീകരിച്ചു. എന്നാൽ ഒരു കല്യാണ വീട്ടിൽ നിന്ന് പോത്തു വിറ്റു കിട്ടിയ കാശുമായി വരും വഴിയാണ് താന്‍ പിടിയിലായതെന്നും മറ്റു ചിലരാണ് എംഡിഎംഎ വിറ്റതെന്നും മാധ്യമങ്ങള്‍ക്കു മുന്നില്‍ ജിതിന്‍ വിളിച്ചു പറഞ്ഞു. അതേസമയം ജിതിന്റെ ഫാമിലെ മുറിയിൽ നിന്നും കാ
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam