രാജകുമാരിയില്‍ സ്കൂൾ ബസും തൊഴിലാളികള്‍ സഞ്ചരിച്ച ജീപ്പും കൂട്ടിയിടിച്ചു; ഏഴ് പേർക്ക് പരിക്ക്

Published : Jul 11, 2022, 08:47 PM ISTUpdated : Jul 11, 2022, 09:17 PM IST
രാജകുമാരിയില്‍ സ്കൂൾ ബസും തൊഴിലാളികള്‍ സഞ്ചരിച്ച ജീപ്പും കൂട്ടിയിടിച്ചു; ഏഴ് പേർക്ക് പരിക്ക്

Synopsis

എസ്റ്റേറ്  തൊഴിലാളികളുമായി അരമനപാറയിൽ  നിന്നും വന്ന  ജീപ്പ് എതിർദിശയിൽ നിന്നും വന്ന ഒരു സ്കൂൾ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. 

രാജകുമാരി: ഇടുക്കിയില്‍ സ്കൂൾ ബസും ജീപ്പും കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ ഏഴ് പേര്‍ക്ക് പരിക്കേറ്റു. രാജകുമാരി  പഞ്ചായത്തിലെ ഖജനാപറ  ടൗണിനു  സമീപം  അരമനപാറ  റോഡിലാണ്  അപകടം നടന്നത്. വൈകിട്ട് നാല് മണിയോടെയാണ് സംഭവം.  എസ്റ്റേറ്  തൊഴിലാളികളുമായി അരമനപാറയിൽ  നിന്നും വന്ന  ജീപ്പ് എതിർ  ദിശയിൽ  നിന്നും വന്ന  ഒരു സ്കൂൾ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. 

ഇടിയുടെ ആഘാതത്തിൽ  ജീപ്പിന്റെ മുൻവശം  തകര്‍ന്നു.  ജീപ്പിൽ ഉണ്ടായിരുന്ന ഏഴ്  തൊഴിലാളികൾക്ക് അപകടത്തില്‍ പരിക്കേൽക്കുകയും  ചെയ്തു. ഉടനെ തന്നെ  നാട്ടുകാർ പരിക്കേറ്റവരെ  രാജകുമാരി ആശുപത്രിയിൽ  എത്തിച്ചു. പിന്നീട് പ്രാഥമിക ചികിത്സ നൽകി തൊഴിലാളികളെ വിദഗ്ധ ചികിത്സക്കായി തമിഴ്നാട്ടിലേക് കൊണ്ടുപോയി. പരിക്കേറ്റ ഏഴുപേരെയും തമിഴ്നാട്ടിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. രണ്ടു പേരുടെ പരിക്ക് ഗുരുതരമാണ്.  

Read More : ആവശ്യത്തിന് ഡോക്ടര്‍മാരില്ല, മരുന്ന് ക്ഷാമവും, അവഗണനയില്‍ അടിമാലി താലൂക്ക് ആശുപത്രി

PREV
Read more Articles on
click me!

Recommended Stories

കിടപ്പുമുറിയിൽ പാതിരാത്രി ഒന്നരക്ക് 'ഭീകര' ശബ്ദം, കട്ടിലിനടിയിൽ പത്തിവിടർത്തി ഭീമൻ രാജവെമ്പാല! വീട്ടുകാർ ഞെട്ടി, വനംവകുപ്പെത്തി പിടികൂടി
വിലയുണ്ട്, ആ വിവരങ്ങൾക്ക്! 4 ഇഞ്ച് വ്യാസമുള്ള ചെറിയ ദ്വാരത്തിലൂടെ അഴുക്കുചാലിൽ വീണ മൊബൈൽ ഫോൺ, മണിക്കൂറുകൾ നീണ്ട പരിശ്രമം, ഒടുവിൽ തിരികെയെടുത്തു