വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വയനാട് സ്വദേശി മരിച്ചു

Published : Aug 27, 2026, 05:12 PM IST
accident

Synopsis

കോഴിക്കോട് താമരശ്ശേരിയിൽ പിക്കപ്പ് വാൻ സ്കൂട്ടറിലിടിച്ച് വയനാട് സ്വദേശിയായ റഷീദ് (57) മരിച്ചു. അപകടത്തിൽ പരിക്കേറ്റ ഇദ്ദേഹത്തിന്റെ ഭാര്യ റംല കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

കോഴിക്കോട്: പിക്കപ്പ് വാന്‍ സ്‌കൂട്ടറില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്‌കന്‍ മരിച്ചു. വയനാട് മാനന്തവാടി അഞ്ചുകുന്ന് സ്വദേശി റഷീദ്(57) ആണ് മരിച്ചത്. ഇന്നലെ രാത്രി 7.30 ഓടെയായിരുന്നു അപകടം നടന്നത്. താമരശ്ശേരി കൈതപ്പൊയില്‍-നോളജ് സിറ്റി റോഡിലായിരുന്നു സംഭവം.ഉടന്‍ തന്നെ മറ്റ് യാത്രക്കാര്‍ ചേര്‍ന്ന് സമീപത്തെ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെ രണ്ടു മണിയോടെയാണ് മരണം സംഭവിച്ചത്. ഇദ്ദേഹത്തിന്റെ ഭാര്യ റംല പരിക്കുകളോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മുഖം മറച്ചെത്തിയിട്ടും കുടുങ്ങി; പാപ്പനംകോട്ടെ കടയിൽ ഷട്ടറിന്റെ പൂട്ട് തകർത്ത് മോഷണം, മാർത്താണ്ഡം സ്വദേശി അറസ്റ്റിൽ
മലപ്പുറം വണ്ടൂരിൽ ഹോട്ടലില്‍ ഭക്ഷണം കഴിച്ചവര്‍ക്കിടയില്‍ മഞ്ഞപ്പിത്തം രോഗവ്യാപനം; ഒരു മരണം, 93 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു