
കോഴിക്കോട്: ഏറെ ആഗ്രഹിച്ച നവീന്‍റെ സ്വപ്നം അങ്ങനെ യാഥാര്‍ത്ഥ്യമായി. എം ടി വാസുദേവന്‍ നായരുടെ കയ്യിലേക്ക് ആ ചെറിയ മനോഹര ചിത്രം നല്‍കിയപ്പോള്‍ നവീനും എം ടിക്കും സന്തോഷം. പേരാമ്പ്ര കല്‍പത്തൂര്‍ എ യു പി സ്കൂള്‍ വിദ്യാര്‍ത്ഥിയായ നവീന്‍ ജന്മനാ അരയ്ക്ക് താഴേക്ക് സ്വാധീനമില്ലാത്ത കുട്ടിയാണ്. എന്നാല്‍ വീല്‍ചെയറൊന്നും നവീന് തന്‍റെ ചിത്രവരയ്ക്ക് തടസമല്ല. വീല്‍ചെയറിലിരുന്നും നവീന്‍ മനോഹര ചിത്രങ്ങള്‍ വരയ്ക്കും.
താന്‍ വരച്ച ചിത്രം എം ടിക്ക് നല്‍കണമെന്നത് നവീന്‍റെ വലിയൊരു ആഗ്രഹമായിരുന്നു. നവീന്‍റെ ആഗ്രഹം അറിഞ്ഞ എം ടി ചിത്രങ്ങള്‍ സ്വീകരിക്കാന്‍ സന്നദ്ധത അറിയിക്കുകയായിരുന്നു. എം ടി വാസുദേവന്‍ നായരുടെ കോഴിക്കോട് കിഴക്കേ നടക്കാവിലെ വീടായ സിതാരയില്‍ വച്ചാണ് ചിത്രങ്ങള്‍ സമര്‍പ്പിച്ചത്. ബിആര്‍സിയിലെ റിസോഴ്‌സ് അധ്യാപകനായ എല്‍ വി രഞ്‍ജിത്താണ് ചിത്ര രചനയില്‍ നവീന് പരിശീലനം നല്‍കിയത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam