ഓടികൊണ്ടിരിക്കെ ലോറിയുടെ ക്യാബിന്‍ വേര്‍പെട്ടു; രണ്ട് കാറുകളുമായി കൂട്ടിയിടിച്ചിട്ടും അത്ഭുതകരമായ രക്ഷപ്പെടല്‍

Published : Apr 01, 2019, 06:29 PM IST
ഓടികൊണ്ടിരിക്കെ ലോറിയുടെ ക്യാബിന്‍ വേര്‍പെട്ടു; രണ്ട് കാറുകളുമായി കൂട്ടിയിടിച്ചിട്ടും അത്ഭുതകരമായ രക്ഷപ്പെടല്‍

Synopsis

ലോറി സമീപത്തെ വീടിന്‍റെ കല്‍കെട്ടില്‍ ഇടിച്ച് കയറി വീണ്ടും റോഡിലേയ്ക്ക് നിരങ്ങി ഇറങ്ങി.അപകടം നടന്ന ഉടനെ ഡ്രൈവര്‍ വാഹനത്തില്‍ നിന്ന് ഇറങ്ങി ഓടി രക്ഷപെട്ടു

ഇടുക്കി: കുമളി- മൂന്നാര്‍ സംസ്ഥാന പാതയില്‍ നെടുങ്കണ്ടം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയ്ക്ക് സമീപത്ത് വെച്ചാണ് അപകടം നടന്നത്. ഇറക്കം ഇറങ്ങി വരികയായിരുന്ന ടോറസ് ലോറിയുടെ കാബിന്‍ ഇളകി മുന്‍പോട്ട് പതിക്കുകയാരിന്നു. ഇതോടെ നിയന്ത്രണം വിട്ട ലോറി എതിരെ വന്ന രണ്ട് കാറുകളില്‍ ഇടിയ്ക്കുകയായിരുന്നു. അതിശക്തമായുള്ള ഇടിയില്‍ ഒരു കാറിന്റെ മുന്‍ വശം തകര്‍ന്നു. ഒരു വാഹനത്തിന്റെ പുറക് വശത്താണ് ഇടിച്ചത്. യാത്രക്കാരെല്ലാവരും അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.

ലോറി സമീപത്തെ വീടിന്‍റെ കല്‍കെട്ടില്‍ ഇടിച്ച് കയറി വീണ്ടും റോഡിലേയ്ക്ക് നിരങ്ങി ഇറങ്ങി. ലോറിയുടെ ചെയ്‌സും കാബിനും തമ്മില്‍ ബന്ധിപ്പിയ്ക്കുന്ന ഭാഗം വേര്‍പെട്ട് പോയതാണ് അപകടത്തിന് കാരണം. അപകടം നടന്ന ഉടനെ ഡ്രൈവര്‍ വാഹനത്തില്‍ നിന്ന് ഇറങ്ങി ഓടി രക്ഷപെട്ടു. മഹാരാഷ്ട്രാ രജിസ്‌ട്രേഷനിലുള്ള വാഹനമാണ്. പ്രതിയ്ക്കായി നെടുങ്കണ്ടം പൊലിസ് അന്വേഷണം ആരംഭിച്ചു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'എക്സ്ട്രാ സ്മാ‌‌‍‌ർട്ട്' ആകാൻ വിഴിഞ്ഞം; ക്രൂയിസ് കപ്പലുകളും എത്തും, കടൽ നികത്തി ബർത്ത് നിർമിക്കും, ജനുവരിയിൽ റോഡ് തുറക്കും
കുത്തനെയിടിഞ്ഞ് റബ്ബർ വില, സീസണിലെ ഏറ്റവും കുറഞ്ഞ വില