
കണ്ണൂർ: തല കീഴായി മറിഞ്ഞ കാറിലെ യാത്രക്കാരെ രക്ഷപ്പെടുത്തി കൂത്തുപറമ്പ് എക്സൈസ് സംഘം. തിരുനെല്ലി ക്ഷേത്രത്തിലേക്ക് പോവുകയായിരുന്ന മൂന്നു പേർ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. വാഹന പരിശോധന നടത്തി തിരികെ വരികയായിരുന്ന കൂത്തുപറമ്പ് എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിക്കേറ്റവരെ കാറിൽ നിന്ന് പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചത്.
'ഓരോ ജീവനും വിലപ്പെട്ടതാണ്'; ഗണേഷ് കുമാർ നിർദേശിച്ചു, സമഗ്ര കർമ്മ പദ്ധതി തയ്യാറാക്കി കെഎസ്ആർടിസി
തലശ്ശേരി ഇന്ദിരാഗാന്ധി ഹോസ്പിറ്റൽ ജീവനക്കാരൻ ശങ്കരനാരായണൻ, ബന്ധുക്കളായ പത്മനാഭൻ, രാഗേഷ് എന്നിവർ സഞ്ചരിച്ച കാർ നിടുംപൊയിൽ ചുരത്തിൽ വച്ച് തല കീഴായി മറിയുകയായിരുന്നു. വാഹന പരിശോധന നടത്തി തിരികെ വരികയായിരുന്ന കൂത്തുപറമ്പ് എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ സജിത്ത് ചന്ദ്രനും സംഘവും അപകടം കണ്ടയുടനെ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ് ) മാരായ പ്രമോദൻ പി, ഷാജി യു, സിവിൽ എക്‌സൈസ് ഓഫീസർമാരായ പ്രജീഷ് കോട്ടായി, ബിനീഷ് എ. എം, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ സജീവ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. മാതൃകാപരമായ പ്രവർത്തനം കാഴ്ചവച്ച ഉദ്യോഗസ്ഥരെ എക്സൈസ് വിഭാഗം അഭിനന്ദിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം