
തിരുവനന്തപുരം: ലോക്‌സഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ആറ്റിങ്ങലിൽ ബിജെപിക്ക് തിരിച്ചടി. ബിജെപി ഭരിക്കുന്ന കരവാരം ഗ്രാമപഞ്ചായത്തിൽ ബിജെപി അംഗമായ വൈസ് പ്രസിഡന്റും സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനും രാജിവച്ചു. വൈസ് പ്രസിഡന്റ് സിന്ധു, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ തങ്കമണി എന്നിവരാണ് രാജിവച്ചത്. സിപിഎമ്മുമായി ചേർന്ന് പ്രവർത്തിക്കുമെന്നാണ് ഇരുവരും പ്രഖ്യാപിച്ചത്.
ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം ആറ്റിങ്ങലിലെ ബിജെപിയില്‍ കൊഴിഞ്ഞുപോക്ക് തുടരുകയാണ്. ആറ്റിങ്ങൽ മണ്ഡലത്തിൽ ബിജെപിക്ക് ഭരണമുള്ള ഏക പഞ്ചായത്തായ കരവാരം പഞ്ചായത്ത്. ബിജെപിയിലെ ആഭ്യന്തര പ്രശ്നങ്ങളാണ് രാജിക്ക് കാരണം.
ആകെയുള്ള 18 സീറ്റുകളില്‍ 9 സീറ്റുണ്ടായിരുന്ന ബിജെപിയുെടെ അംഗസംഖ്യ ഇതോടെ 7 ആയി കുറയും.രാജിവച്ച രണ്ട് പേരും സി.പി.എമ്മുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നാണ് സൂചന. കോണ്‍ഗ്രസിനും എസ്.ഡി.പി.ഐയ്ക്കും വീതം രണ്ടു മെമ്പർമാരുമുണ്ട്. എങ്കിലും ഭരണമാറ്റത്തിന് സാധ്യതയില്ല.കഴിഞ്ഞ മാസം ആറ്റിങ്ങൽ നഗരസഭയിലെ രണ്ട് ബിജെപി കൗണ്‍സിലര്‍മാരും രാജി വച്ചിരുന്നു. കേന്ദ്ര മന്ത്രി വി മുരളീധരനെ സ്ഥാനാര്‍ത്ഥിയാക്കി ലോക്സഭയില്‍ വലിയ മുന്നേറ്റത്തിന് ബിജെപി ലക്ഷ്യമിടുമ്പോഴാണ് തുടർച്ചയായ കൊഴിഞ്ഞുപോക്ക്.
തിരുവനന്തപുരത്ത് മത്സരം കോൺഗ്രസും ബിജെപിയും തമ്മിലെന്ന് തരൂര്‍, എസ്ഡിപിഐ പിന്തുണയിലും പ്രതികരണം