വിദേശത്തുള്ളയാൾ അയച്ച നെറ്റ്‍വര്‍ക്ക് ഉപകരണങ്ങള്‍, വാടക വീട്ടിൽ സമാന്തര ടെലഫോണ്‍ എക്‌സ്‌ചേഞ്ച്; കോട്ടക്കലില്‍ യുവാവ് അറസ്റ്റില്‍

Published : Mar 23, 2026, 07:10 PM IST
parallel echange

Synopsis

കോട്ടയ്ക്കലിൽ സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് നടത്തിയ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇതോടൊപ്പം നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ചീട്ടുകളിയിലേർപ്പെട്ട 19 അംഗ സംഘത്തെയും പിടികൂടി, ഇവരിൽ നിന്ന് 60,000 രൂപയും കണ്ടെടുത്തു.

മലപ്പുറം: നഗരത്തില്‍ സമാന്തര ടെലഫോണ്‍ എക്‌സ്‌ചേഞ്ച് നടത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍. ആട്ടീരി സ്വദേശി വടക്കേതില്‍ സല്‍മാനുല്‍ ഫാരിസിനെയാണ് (35) കോട്ടയ്ക്കല്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ ദീപകുമാര്‍ അറസ്റ്റ് ചെയ്തത്. മൂന്നു മാസമായി എ വി എസ് റോഡിലുള്ള വാടക കെട്ടിടത്തിലാണ് സമാന്തര എക്‌സ്‌ചേഞ്ച് പ്രവര്‍ത്തിപ്പിച്ചിരുന്നത്. വിദേശത്തുള്ളയാളാണ് നെറ്റ്‍വര്‍ക്ക് ഉപകരണങ്ങള്‍ അയച്ച് കൊടുത്ത തെന്നും ഇയാള്‍ക്കെതിരെ കര്‍ണാടകയിലും സമാന കേസുള്ളതായും പൊലീസ് പറഞ്ഞു.

അതേ സമയം കോട്ടയ്ക്കലില്‍ വിവിധ ഭാഗങ്ങളില്‍ നിന്നുമായി ചീട്ടുകളി സംഘത്തെ പിടികൂടി. 19 പേര്‍ക്കെതിരെ കേസെടുത്ത പൊലീസ് ഇവരില്‍നിന്ന് 60,000 രൂപയും പിടിച്ചെടുത്തു. ശനിയാഴ്ച രാത്രി ആട്ടീരിയില്‍നിന്നും പിടികൂടിയ അഞ്ചുപേരില്‍ നിന്നായി 25,000 രൂപ കണ്ടെടു ത്തു. ഞായറാഴ്ച പുലര്‍ച്ചെ പുത്തൂര്‍ അരിച്ചോളിലെ ആള്‍താസമില്ലാത്ത വീട്ടില്‍നിന്നാണ് 14 പേരടങ്ങുന്ന സംഘം പിടിയിലായത്. ഇവരില്‍ നിന്ന് 35,000 രൂപയും പിടികൂടിയിട്ടുണ്ട്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഭജന മന്ദിരത്തിന് സമീപം 'പുള്ളിമുറി' ചൂതാട്ടം, 10 പേർ പിടിയിൽ, പിടിച്ചെടുത്തത് പതിമൂവായിരത്തിലധികം രൂപ
നേർച്ച സദ്യയിൽ പായസം നൽകിയില്ല, വിളമ്പുകാരന് മർദ്ദനം, വീട്ടിലെത്തിയും ഭീഷണി, ആലപ്പുഴയിൽ യുവാവ് അറസ്റ്റിൽ