പത്തുവര്‍ഷത്തെ കാത്തിരിപ്പ്; എംജി കോളനിയിലേക്കുള്ള നടപ്പാലം യാതാര്‍ത്ഥ്യമായി

By Web TeamFirst Published Oct 26, 2020, 12:12 AM IST
Highlights

പത്തുവര്‍ഷമായി കിലോമീറ്ററുകള്‍ വളഞ്ഞ് ചുറ്റിയാണ് എംജി കോളനിയില്‍നിന്നും പലരും മൂന്നാറിലെത്തിയിരുന്നത്. 

ഇടുക്കി: പത്തുവര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ എംജി കോളനിയില്‍ നടപ്പാലം യാതാര്‍ത്ഥ്യമായി. ബ്ലോക്ക് പഞ്ചായത്ത് ഏഴ് ലക്ഷം രൂപ മുടക്കിയാണ് ഇരുചക്രവാഹനങ്ങള്‍ കടന്നുപോകുന്ന തരത്തില്‍ പാലം നിര്‍മ്മിച്ചിരിക്കുന്നത്. ആയിരക്കണക്കിന് സാധരണക്കാരായ ചുമട്ടുതൊഴിലാളികളാണ് മൂന്നാര്‍ എംജി കോളനിയില്‍ താമസിക്കുന്നത്. 

പത്തുവര്‍ഷമായി കിലോമീറ്ററുകള്‍ വളഞ്ഞ് ചുറ്റിയാണ് എംജി കോളനിയില്‍നിന്നും പലരും മൂന്നാറിലെത്തിയിരുന്നത്. ഗതാഗത  പരിഹരിക്കണമെങ്കില്‍ തോടിനു കുറുകെ പാലം നിര്‍മ്മിക്കാതെ മറ്റ് മാര്‍ഗ്ഗങ്ങളില്ലായിരുന്നു. പ്രശ്‌നപരിഹാരം ആവശ്യപ്പെട്ട് കോളനിവാസികള്‍ പഞ്ചായത്ത് അധിക്യതരെ സമീപിച്ചെങ്കിലും ഫണ്ടില്ലെന്ന മുടന്തന്‍ ന്യായം പറഞ്ഞ് മടക്കിയയച്ചു. 

എന്നാല്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം നെല്‍സന്‍ പാലത്തിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു. ഏഴ് ലക്ഷം രൂപ മുടക്കിയാണ് ഇരുചക്രവാഹനങ്ങള്‍ കടന്നുപോകുന്നതരത്തില്‍ പാലം നിര്‍മ്മിച്ചിരിക്കുന്നത്. യുദ്ധകാല അടിസ്ഥാനത്തില്‍ മൂന്നു മാസംകൊണ്ടാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയത്. 

മുന്‍ എം എല്‍ എ പാലം പ്രദേശവാസികള്‍ക്കായി പാലം തുറന്നുനല്‍കി.  ജില്ലാ പഞ്ചായത്ത് അംഗം വിജയകുമാര്‍, ഡി സി സി ജനറല്‍ സെക്രട്ടറി ജി മുനിയാണ്ടി, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് പീറ്റര്‍, നല്ലമുത്തു, നിരവധി പ്രവര്‍ത്തകര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.
 

click me!