വിദേശത്ത് നിന്നെത്തി 2 മാസം മാത്രം, വിവാഹം കഴിഞ്ഞത് ജനുവരി 5ന്; കാലടിയിൽ ടോറസും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

Published : Feb 19, 2026, 11:02 PM IST
Kalady bike accident

Synopsis

അമിത വേഗത്തിൽ എത്തിയ ടോറസ് ലോറി തട്ടി റോഡിലേക്ക് വീണാണ് അപകടം സംഭവിച്ചത്. വിദേശത്തായിരുന്ന അക്ഷയ് രണ്ട് മാസം മുൻപാണ് നാട്ടിലെത്തിയത്. ജനുവരി 5ന് ആയിരുന്നു അക്ഷയുടെ വിവാഹം.

കൊച്ചി: കാലടിയിൽ ടോറസും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. മാണിക്കമംഗലം തോട്ടകം കോനൂരാൻ വിത്സന്‍റെ മകൻ അക്ഷയ് (30) ആണ് മരിച്ചത്. അമിത വേഗത്തിൽ എത്തിയ ടോറസ് ലോറി തട്ടി റോഡിലേക്ക് വീണ യുവാവിന് ഗുരുതരമായി പരിക്കേറ്റു. ഉടൻ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിദേശത്തായിരുന്ന അക്ഷയ് രണ്ട് മാസം മുൻപാണ് നാട്ടിലെത്തിയത്. ജനുവരി 5ന് ആയിരുന്നു അക്ഷയുടെ വിവാഹം. കൂടാലപ്പാട് തോട്ടങ്കര കുടുംബംഗം ഐശ്വര്യയാണ് ഭാര്യ. സംസ്‌കാരം നാളെ വൈകുന്നേരം 4 മണിക്ക് നടക്കും.

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ബസ് സ്റ്റാൻഡിൽ യാത്രക്കാരെ ഇറക്കിയതേ ഉണ്ടായിരുന്നുള്ളൂ, ആനവണ്ടിയിൽ തീയും പുകയും, ഷോർട്ട് സർക്യൂട്ട് എന്ന് നിഗമനം
വോട്ട് ചെയ്യാനെത്തിയ ടി.കെ.​ഗോവിന്ദനും ഭാര്യക്കും കൂവൽ