ഭര്‍ത്താവിന്‍റെ വീട്ടിൽ നവവധുവിനെ മരിച്ച നിലയിൽ കണ്ടെത്തി; അസ്വഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്

Published : Dec 06, 2024, 08:33 PM ISTUpdated : Dec 06, 2024, 10:01 PM IST
ഭര്‍ത്താവിന്‍റെ വീട്ടിൽ നവവധുവിനെ മരിച്ച നിലയിൽ കണ്ടെത്തി; അസ്വഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്

Synopsis

തിരുവനന്തപുരം പാലോട് ഇളവട്ടത്ത് ഭർതൃഗൃഹത്തിൽ നവവധുവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പാലോട് -  കൊന്നമൂട് സ്വദേശി ഇന്ദുജ (25)ആണ് മരിച്ചത്.

തിരുവനന്തപുരം:നെടുമങ്ങാട് പാലോട് ഭർതൃഗൃഹത്തിൽ നവവധുവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മ കൊന്നമൂട് സ്വദേശി ഇന്ദുജയെ ആണ് ഭര്‍ത്താവ് അഭിജിത്തിന്‍റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മൂന്ന് മാസം മുമ്പായിരുന്നു ഇന്ദുജയുടെയും അഭിജിത്തിന്‍റെയും വിവാഹം. ഭർതൃപീഡനം ആരോപിച്ച് ഇന്ദുജയുടെ അച്ഛൻ പൊലീസിൽ പരാതി നല്‍കി

ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് ഇന്ദുജയെ പാലോടുള്ള വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ് അഭിജിത്തിന്‍റെ വീട്ടിലെ രണ്ടാമത്തെ നിലയിലുള്ള ബെഡ്റൂമിലെ ജനലിലാണ് കെട്ടി തൂങ്ങി മരിച്ച നിലയിൽ ഇന്ദുജയെ കണ്ടെത്തിയത്. ജോലിക്ക് പോയിരുന്ന അഭിജിത്ത് ഉച്ചയ്ക്ക്  ഭക്ഷണം കഴിക്കാൻ എത്തിയപ്പോഴാണ് സംഭവം അറിയുന്നത്. വീട്ടിൽ അഭിജിത്തിന്‍റെ അമ്മുമ്മ മാത്രമേ ഉണ്ടായിരുന്നുള്ളു.

ഉടൻ തന്നെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മൃതദേഹം നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. രണ്ട് വർഷമായി പ്രണയത്തിലായിരുന്നു ഇരുവരും. മൂന്നു മാസം മുമ്പ് പെൺകുട്ടിയെ  വീട്ടിൽ നിന്നും വിളിച്ചിറക്കി അമ്പലത്തിൽ പോയി താലി ചാർത്തി താമസിക്കുകയായിരുന്നു.

പെൺകുട്ടി സ്വകാര്യ ലാബിലെ ജീവനക്കാരിയായിരുന്നു. അഭിജിത്തിന്  സ്വകാര്യ വാഹന കമ്പനിയിലായിരുന്നു ജോലി.  മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ഇന്ദുജയുടെ അച്ഛൻ പൊലീസിൽ പരാതി നല്‍കിയിട്ടുണ്ട്. ഭർതൃ വീട്ടിൽ മകള്‍ക്ക് പീഡനം ഏല്‍ക്കേണ്ടിവന്നതായി പരാതിയിലുണ്ട്. 

പിയാനോ ക്ലാസിനിടെ 14കാരിയ്ക്കുനേരെ ലൈംഗികാതിക്രമം;സംഗീതോപകരണ അധ്യാപകന് 25 വര്‍ഷം തടവും 4.5 ലക്ഷം പിഴയും

ദിലീപിന്‍റെ ശബരിമല ദർശനം; പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ച് വിജിലൻസ്, വിശദ റിപ്പോർട്ട് ഹൈക്കോടതിക്ക് കൈമാറും

(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056) 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മോദി നാളെ തിരുവനന്തപുരത്ത്; കിഴക്കേക്കോട്ട താൽക്കാലിക റെഡ് സോൺ, വാഹനങ്ങൾ വഴിതിരിച്ച് വിടും, രാവിലെ 7 മണി മുതൽ ഗതാഗത നിയന്ത്രണം
അല്ലെങ്കിൽ സ്ഥാപനത്തിനല്ലേ അതിന്റെ മോശക്കേട്! ക്ലീന്‍ ഷേവ് ചെയ്തിട്ടും മൊബൈല്‍ ഉപേക്ഷിച്ചിട്ടും രക്ഷയില്ല, വാതില്‍ ചവിട്ടിപ്പൊളിച്ച് പൊലീസ്