പോക്സോ കേസിൽ സംഗീതോപകരണ അധ്യാപകന് 29വര്‍ഷം തടവും 4.5 ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. പിയാനോ ക്ലാസിനിടെ 14കാരിയ്ക്കുനേരെ ലൈംഗികാതിക്രമം നടത്തിയെന്നാണ് കേസ്.

തൃശൂര്‍:പോക്സോ കേസിൽ സംഗീതോപകരണ അധ്യാപകന് 29വര്‍ഷം തടവും 4.5 ലക്ഷം രൂപ പിഴയും വിധിച്ച് കോടതി.എളവള്ളി സ്വദേശി ജോഷി വർഗീസ്(56) നെയാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗിക അതിക്രമം നടത്തിയ കേസിൽ ചാവക്കാട് അതിവേഗ സ്പെഷ്യൽ കോടതി ശിക്ഷ വിധിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

14 വയസ്സുകാരിയെ ലൈംഗിക ഉദ്ദേശത്തോടെ പിയാനോ ക്ലാസ് നടത്തുന്ന സ്ഥാപനത്തിൽ വെച്ച് പലതവണ ലൈംഗിക അതിക്രമം നടത്തി എന്നതാണ് ഇയാൾക്കെതിരെയുള്ള കേസ്. പരാതിയിൽ കേസെടുത്ത പൊലീസ് അന്വേഷണ നടത്തി കുറ്റപത്രം സമര്‍പ്പിക്കുകയായിരുന്നു. വിചാരണ പൂര്‍ത്തിയാക്കിയ കേസിൽ പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് 29 വര്‍ഷം തടവിനും പിഴയ്ക്കും കോടതി ഉത്തരവിട്ടത്.

ദിലീപിന്‍റെ ശബരിമല ദർശനം; പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ച് വിജിലൻസ്, വിശദ റിപ്പോർട്ട് ഹൈക്കോടതിക്ക് കൈമാറും

YouTube video player