നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് മെയിൽ? ഒരുക്കങ്ങൾക്ക് നിർദ്ദേശം നൽകി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

Published : Mar 28, 2025, 02:19 PM ISTUpdated : Mar 28, 2025, 02:24 PM IST
നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് മെയിൽ? ഒരുക്കങ്ങൾക്ക് നിർദ്ദേശം നൽകി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

Synopsis

നിലമ്പൂരടക്കം രാജ്യത്തെ 6 ഇടങ്ങളിൽ ഉപതെരഞ്ഞെടുപ്പ് നടത്താനുള്ള നടപടികളാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ തുടങ്ങിയിരിക്കുന്നത്.

മലപ്പുറം: ഉപതെരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്ക് നിർദ്ദേശം നൽകി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. പരാതികൾ പരിഹരിച്ച് അന്തിമ വോട്ടർ പട്ടിക മെയ് 5 ന്  പ്രസിദ്ധീകരിക്കാൻ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്ക് നിർദേശം നൽകി. നിലമ്പൂരടക്കം രാജ്യത്തെ 6 ഇടങ്ങളിൽ ഉപതെരഞ്ഞെടുപ്പ് നടത്താനുള്ള നടപടികളാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ തുടങ്ങിയിരിക്കുന്നത്. ഇതോടെ നിലമ്പൂ‌ർ ഉപതെരഞ്ഞെടുപ്പ് മെയിൽ ആയിരിക്കുമോയെന്ന സംശയമാണ് ഉയരുന്നത്. 

ഉപ തെരഞ്ഞെടുപ്പിനുള്ള തീയതി അടുത്തയാഴ്ചയോടെ പ്രഖ്യാപിച്ചേക്കും. കോൺഗ്രസ് എപി അനിൽകുമാറിനും സിപിഎം എം സ്വരാജിനും തെരഞ്ഞെടുപ്പ് ചുമതല നൽകിയതോടെ മണ്ഡലത്തിൽ ഒരുക്കങ്ങൾ തുടങ്ങി.കോൺഗ്രസിൽ നിന്ന്  വി എസ് ജോയിയോ ആര്യാടൻഷൗക്കത്തോ  സ്ഥാനാർത്ഥിയാകുമെന്ന സൂചനയുണ്ട്. സിപിഎം ടികെ ഹംസയെയോ ചില പ്രാദേശിക നേതാക്കളെയോ പരിഗണിക്കാനിടെയങ്കിലും അവസാന നിമിഷം സർപ്രൈസ് സ്ഥാനാർത്ഥിക്കും സാധ്യതയുണ്ട്.

പി വി അൻവർ ഉപേക്ഷിച്ച നിലമ്പൂരിൽ ആരു മത്സരിച്ചാലും നിർണായക ഘടകം ആവുക അൻവർ തന്നെയാകും. അൻവറിന്‍റെ  പിന്തുണ വിഎസ് ജോയിക്കാണെന്ന് പ്രഖ്യാപിച്ചെങ്കിലും കോൺഗ്രസ് ആര്യൻ ശൗകത്തിനെ ഇതേ വരെ  തള്ളിയിട്ടില്ല.സ്ഥാനാർത്ഥിയുടെ പേരിൽ ഇടയാനും മടിക്കില്ല എന്ന അൻവറിന്‍റെ  മുന്നറിയിപ്പ് അന്തരീക്ഷത്തിൽ ഉണ്ട്. എന്തായാലും കെസി വേണുഗോപാലിന്‍റെ  വിശ്വസ്തനായ എപി അനിൽകുമാറിനെ കോൺഗ്രസ് ചുമതല ഏൽപ്പിച്ചത് ഹൈക്കമാന്‍റിന്‍റെ  തീരുമാനമാകും അന്തിമമെന്ന മുന്നറിയിപ്പ് നൽകുന്നു.

അതേസമയം സിപിഎം നിലമ്പൂരിൽ ശക്തനായ ഒരു സ്ഥാനാർതിയെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. ടി കെ ഹംസയുടെ പേരടക്കം പരിഗണനയിലുണ്ട് എങ്കിലും നേതാക്കൾക്ക് ആ പരീക്ഷണത്തിൽ താല്പര്യമില്ല. കോൺഗ്രസിൽ തർക്കമുണ്ടായാൽ ആര്യാടനേ അടർത്തിയെടുക്കാമെന്ന് അവർ കരുതുന്നു. എന്നാൽ അങ്ങനെ ഉണ്ടായില്ലെങ്കിൽ സ്പോർട്സ് കൗൺസിൽ അധ്യക്ഷൻ യൂ ഷറഫലിയെ പോലെ ഒരാളെ നിർത്താനാണ് ആലോചന. പാർട്ടി ചിന്നത്തിൽ തന്നെ മത്സരിക്കാൻ തീരുമാനിച്ചാൽ  വിഎം ഷൗക്കത്ത് പി ഷബീർ എന്നിവരുടെ പേരുകൾ ഉയർന്നു വരാനാണ് സാധ്യത. എന്തായാലും കോൺഗ്രസിന്‍റ്  സ്ഥാനാർത്ഥിയെ തീരുമാനിച്ചശേഷം ആയിരിക്കും സിപിഎമ്മിന്‍റെ  പ്രഖ്യാപനം. 

മാസപ്പടി കേസിൽ വിജിലൻസ് അന്വേഷണമില്ല; ഹർജി തള്ളി ഹൈക്കോടതി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഡ്യൂട്ടി ഡോക്ടറെ സീറ്റിൽ കണ്ടില്ല, ആശുപത്രിയിൽ യുവാവിന്റെ തെറിവിളി; പൂവാർ സ്വദേശി അറസ്റ്റിൽ
ബൈക്ക് യാത്രക്കിടെ ചാക്ക് പൊട്ടി റോഡിലേക്ക് ചിതറി വീണ് അടക്ക; അപ്രതീക്ഷിത സംഭവത്തിൽ പിടിയിലായത് മൂന്ന് അടക്ക മോഷ്ടാക്കൾ