കൊടുമണ്ണിൽ ഷെഡ്ഡിൽ നിന്ന് 2 പെരുമ്പാമ്പിനെയും കുഞ്ഞുങ്ങളെയും കണ്ടെത്തി; തകർന്ന ഷെഡ്ഡിൽ കുഞ്ഞുങ്ങളും മുട്ടകളും

Published : Mar 28, 2025, 01:04 PM ISTUpdated : Mar 28, 2025, 01:07 PM IST
കൊടുമണ്ണിൽ ഷെഡ്ഡിൽ നിന്ന് 2 പെരുമ്പാമ്പിനെയും കുഞ്ഞുങ്ങളെയും കണ്ടെത്തി; തകർന്ന ഷെഡ്ഡിൽ കുഞ്ഞുങ്ങളും മുട്ടകളും

Synopsis

ഷെഡിലെ താമസക്കാരിയായ വയോധിക ഒരുമാസം മുൻപാണ് മരിച്ചത്. ഈ ഷെഡ് പൂർണമായും തകർന്ന നിലയിലായിരുന്നു. 

പത്തനംതിട്ട: ആൾതാമസം ഇല്ലാത്ത ഷെഡ്ഡിൽ നിന്ന് പെരുമ്പാമ്പിനെയും കുഞ്ഞുങ്ങളെയും കണ്ടെത്തി. രണ്ടു വലിയ പെരുമ്പാമ്പുകളും പത്തു കുഞ്ഞുങ്ങളും മുട്ടകളുമാണ് കണ്ടെത്തിയത്. പത്തനംതിട്ട കൊടുമണ്ണിലാണ് സംഭവം. ഷെഡിലെ താമസക്കാരിയായ വയോധിക ഒരുമാസം മുൻപാണ് മരിച്ചത്. ഈ ഷെഡിൽ നിന്നാണ് പാമ്പിനേയും കുഞ്ഞുങ്ങളേയും കിട്ടിയത്. ഷെഡ് പൂർണമായും തകർന്ന നിലയിലായിരുന്നു. വിവരം നാട്ടുകാർ പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസ് കോന്നി വനംവകുപ്പിനെ ബന്ധപ്പെടുകയും അവരെത്തി പാമ്പിനേയും കുഞ്ഞുങ്ങളേയും പിടിക്കുകയുമായിരുന്നു. ഷെഡിൻ്റെ അടിയിലാണ് പാമ്പും കൂട്ടത്തെ കണ്ടെത്തിയതെന്ന് നാട്ടുകാ‍ര്‍ പറയുന്നു.

ഇതാണ് ദുബൈയിലെ ആ വീട്, റമദാനിൽ ഏറ്റവും ഭം​ഗിയായി അലങ്കരിക്കപ്പെട്ട വീടിന്റെ വിജയികളെ പ്രഖ്യാപിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

തദ്ദേശ തെരഞ്ഞെടുപ്പ്, തൃശൂർ എറണാകുളം ജില്ലാ അതിർത്തിയിൽ ഇനി അഞ്ച് ദിവസം ഡ്രൈ ഡേ
കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന്റെ കൂട്ടാളി ഇമ്രാൻ കൊച്ചിയിൽ പിടിയിൽ, തെങ്കാശിയിൽ ബാലമുരുകനെ കണ്ടെത്തി പൊലീസ്