കടുവയ്ക്ക് പിന്നാലെ കാട്ടാനയും ഇറങ്ങി; ടാപ്പിംഗ് തൊഴിലാളിയെ അരമണിക്കൂറോളം വളഞ്ഞിട്ട് ഓടിച്ചു, കുളിമുറിയുടെ കതകില്‍ കുത്തി കലിതീര്‍ത്ത് കാട്ടാന

Published : Sep 10, 2026, 12:18 PM IST
Nilambur Moothedath a rubber tapper

Synopsis

നിലമ്പൂര്‍ മൂത്തേടത്ത് റബ്ബര്‍ ടാപ്പിംഗിനിടെ കാട്ടാനയുടെ മുന്നില്‍പ്പെട്ട തൊഴിലാളി തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. അരമണിക്കൂറോളം പിന്തുടര്‍ന്ന ആനയില്‍ നിന്ന് രക്ഷനേടാന്‍ സമീപത്തെ വീടിന്റെ ബാത്ത്റൂമില്‍ അഭയം തേടിയ ഇദ്ദേഹത്തെ കിട്ടാതെ വന്നതോടെ ആന ബാത്ത്റൂമിന്റെ കതക് തകര്‍ത്തു.

മലപ്പുറം: നിലമ്പൂര്‍ മൂത്തേടത്ത് റബ്ബര്‍ ടാപ്പിംഗിനിടെ ടാപ്പിംഗ് തൊഴിലാളി കാട്ടാനയുടെ മുന്നില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ചോളമുണ്ടയിലെ ചുള്ളിക്കുളവന്‍ റഫീഖാണ് പുലര്‍ച്ചെ ടാപ്പിംഗിനിടെ തോട്ടത്തില്‍ വെച്ച് കാട്ടാനയുടെ മുന്നില്‍ അകപ്പെട്ടത്. അരമണിക്കൂറോളം കാട്ടാന റഫീഖിനെ വളഞ്ഞിട്ട് ഓടിക്കുകയായിരുന്നു. ആനയുടെ പിടിയില്‍ പെടാതിരിക്കാന്‍ റഫീഖ് വളഞ്ഞും തിരിഞ്ഞും ഓടി സമീപത്തെ വടക്കന്‍ അലവിയുടെ വീട്ടിലെത്തുകയും, ബാത്ത്റൂമിന്റെ വാതിലില്‍ തട്ടി ശബ്ദമുണ്ടാക്കി അതിനുള്ളില്‍ അഭയം പ്രാപിക്കുകയുമായിരുന്നു.

തുടര്‍ന്ന് റഫീഖിനെ കിട്ടാതെ വന്നതോടെ കലിപൂണ്ട ആന ബാത്ത്റൂമിന്റെ കതക് കുത്തിപ്പൊളിച്ച് തകര്‍ത്ത ശേഷമാണ് കാട്ടിലേക്ക് മടങ്ങിയത്. പ്രദേശത്ത് വന്യമൃഗ ശല്യം അതീവ രൂക്ഷമാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. ഒരു മാസം മുന്‍പാണ് ഇതേ പ്രദേശത്ത് വെച്ച് കടുവ പശുവിനെ ആക്രമിച്ചു കൊന്നത്. വനാതിര്‍ത്തിയില്‍ സ്ഥാപിച്ച സോളാര്‍ ഫെന്‍സിംഗ് കൃത്യമായി ചാര്‍ജ് ചെയ്യാത്തതാണ് കാട്ടാനകള്‍ ജനവാസ മേഖലയിലേക്കും കൃഷിയിടങ്ങളിലേക്കും ഇറങ്ങാന്‍ പ്രധാന കാരണമെന്ന് പ്രദേശവാസികള്‍ വ്യക്തമാക്കി. പ്രദേശത്തെ രൂക്ഷമായ വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണാന്‍ അധികൃതരുടെ ഭാഗത്തുനിന്നും അടിയന്തര നടപടിയുണ്ടാകണമെന്ന് നാട്ടുകാര്‍.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ആദ്യ ശ്രമത്തിൽ രണ്ട് ലക്ഷം, വിജയിച്ചതോടെ ഫെഡറൽ ബാങ്കിലും മുക്കുപണ്ടം പണയംവച്ചു; അഞ്ച് ലക്ഷം തട്ടിയ പ്രതി അറസ്റ്റിൽ
ജാമ്യത്തിൽ ഇറങ്ങി 11 വർഷമായി മുങ്ങി നടന്ന കൊലക്കേസ് പ്രതി അറസ്റ്റിൽ