വീട്ടുമുറ്റത്ത് ടാർപോളിൻ ഷീറ്റുപയോഗിച്ച് നിർമിച്ച കുളത്തിൽ വീണ് ഒൻപതുവയസുകാരൻ മരിച്ചു

Published : Jun 28, 2026, 01:08 AM IST
Mortuary

Synopsis

കോഴിക്കോട് ചേന്ദമംഗല്ലൂരിൽ ടാർപോളിൻ ഷീറ്റ് ഉപയോഗിച്ച് നിർമ്മിച്ച താൽക്കാലിക കുളത്തിൽ വീണ് ഒൻപത് വയസുകാരൻ മരിച്ചു. കളിക്കുന്നതിനിടെ അബദ്ധത്തിൽ കുളത്തിൽ വീഴുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മുക്കം: കോഴിക്കോട് ചേന്ദമംഗല്ലൂരിൽ ടാർപോളിൻ ഷീറ്റ് ഉപയോഗിച്ച് വെള്ളം കെട്ടിനിർത്തി ഉണ്ടാക്കിയ താല്ക്കാലിക കുളത്തിൽ വീണ് ഒൻപത് വയസുകാരൻ മരിച്ചു. ചേന്ദമംഗല്ലൂർ പൊറ്റശ്ശേരി ഷഫീക്കിന്റെ മകൻ അബ്ദുല്ല ബസാം ആണ് ദാരുണമായി മരണപ്പെട്ടത്. വളപ്പിൽ തണ്ണീർത്തടം ഒരുക്കുന്നതിനോ മറ്റ് ആവശ്യങ്ങൾക്കോ വേണ്ടി ടാർപോളിൻ വിരിച്ച് വെള്ളം ശേഖരിച്ചുവെച്ച കുളത്തിലാണ് കുട്ടി അപകടത്തിൽപ്പെട്ടത്. കളിക്കുന്നതിനിടെ കുട്ടി അബദ്ധത്തിൽ കുളത്തിൽ വീഴുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം തുടർനടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ബോണറ്റിൽ പിടിച്ചുതൂങ്ങി ടോൾ ജീവനക്കാരൻ, കാർ മുന്നോട്ട്; പന്തീരാങ്കാവ് ടോൾ പ്ലാസയിൽ സംഭവിച്ചത്
ആളൊഴിഞ്ഞ പറമ്പിൽ പണം വെച്ച് കോഴിപ്പോര്, പൊലീസിന് വിവരം ലഭിച്ചു; പത്ത് പോരുകോഴികളുമായി 5 പേർ പിടിയിൽ, കോഴികളെ പൊലീസ് സ്റ്റേഷനിൽ ലേലം ചെയ്തു