
സുല്‍ത്താന്‍ ബത്തേരി: വയനാട് സുല്‍ത്താന്‍ ബത്തേരിയിൽ ഓട്ടോറിക്ഷ മറിഞ്ഞ് ഒൻപതുവയസുകാരി മരിച്ചു. കുപ്പാടി സ്വദേശി സന ഫാത്തിമയാണ് മരിച്ചത്. കുപ്പാടി ഫോറസ്റ്റ് സ്റ്റേഷനു മുന്നിലാണ് രാവിലെ അപകടം നടന്നത്. ഓട്ടോയുടെ നിയന്ത്രണം വിട്ടതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം.
അപകടം നടന്ന ഉടനെ തന്നെ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഷംസുദ്ദീൻ - നസീറ ദമ്പതികളുടെ മകളാണ്.
മൂലങ്കാവ് ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർഥിയാണ് സന ഫാത്തിമ.
Read More : പാലക്കാട്ട് ചിറ്റില്ലഞ്ചേരിയിൽ ഡിവൈഎഫ്ഐ ഭാരവാഹിയായ യുവതി കൊല്ലപ്പെട്ട നിലയിൽ: സുഹൃത്ത് പൊലീസിൽ കീഴടങ്ങി
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam