അപകട മുന്നറിയിപ്പോ റിഫ്ലക്ടറുകളോ ഇല്ല; കാർ ഡിവൈഡറിലിടിച്ച് ഗർഭിണിക്ക് പരിക്ക്

Published : Mar 25, 2023, 12:39 PM IST
അപകട മുന്നറിയിപ്പോ റിഫ്ലക്ടറുകളോ ഇല്ല; കാർ ഡിവൈഡറിലിടിച്ച് ഗർഭിണിക്ക് പരിക്ക്

Synopsis

വ്യാഴാഴ്ച്ച രാത്രി 11നാണ് അപകടമുണ്ടായത്. മൂന്നാർ സന്ദർശനത്തിനായി കോയമ്പത്തൂരിൽ നിന്നു വരുന്നതിനിടയിൽ സെൻട്രൽ കവലയിലെ ഡിവൈഡറിലിടിച്ചാണ് ഇവർ സഞ്ചരിച്ചിരുന്ന കാർ മറിഞ്ഞത്. 

മൂന്നാർ: മൂന്നാർ ടൗണിലെ സെൻട്രൽ കവലയിലെ ഡിവൈഡറിലിടിച്ച വാഹനം മറിഞ്ഞ് ഗർഭിണിക്കും ഭർത്താവിനും പരുക്കേറ്റു. കോയമ്പത്തൂർ മാടപ്പുറം സ്വദേശി പി.അനീഷ് (29), ഭാര്യ രാജേശ്വരി (26) എന്നിവർക്കാണ് പരുക്കേറ്റത്. പരുക്കേറ്റ ഇവരെ ടാറ്റാ ഹൈറേഞ്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച്ച രാത്രി 11നാണ് അപകടമുണ്ടായത്. മൂന്നാർ സന്ദർശനത്തിനായി കോയമ്പത്തൂരിൽ നിന്നു വരുന്നതിനിടയിൽ സെൻട്രൽ കവലയിലെ ഡിവൈഡറിലിടിച്ചാണ് ഇവർ സഞ്ചരിച്ചിരുന്ന കാർ മറിഞ്ഞത്. 

കാറിനുള്ളിൽ കുടുങ്ങിപ്പോയ ഇരുവരെയും ഓടിക്കൂടിയ നാട്ടുകാർ മുൻവശത്തെ ഗ്ലാസ് തകർത്താണ് പുറത്തെടുത്തത്. ഉടൻ തന്നെ ഇവരെ ആശുപത്രിയിലെത്തിച്ചു. അപകട മുന്നറിയിപ്പ് ഫലകങ്ങളോ, റിഫ്ലക്ടറുകളോ ഇല്ലാത്തതിനാൽ മറയൂർ ഭാഗത്തു നിന്നു രാത്രികാലങ്ങളിലെത്തുന്ന വാഹനങ്ങൾ സെൻട്രൽ കവലയിലെ ഡിവൈഡറിലിടിച്ചു മറിയുന്നതു പതിവാണ്. ആറുമാസ ത്തിനിടെ 25 അപകടങ്ങളാണ് ഈ ഭാഗത്തു സംഭവിച്ചത്.

സൂപ്പർമാർക്കറ്റിൽ കാട്ടുപന്നി ഓടിക്കയറി; 2 ജീവനക്കാർക്ക് പരിക്ക്, സാധനങ്ങൾക്ക് നാശനഷ്ടം; സംഭവം പയ്യന്നൂരിൽ

കണ്ണൂർ പയ്യന്നൂരിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. വ്യാപാരസ്ഥാപനത്തിലേക്ക് പാഞ്ഞുകയറിയ കാട്ടുപന്നി നാശനഷ്ടമുണ്ടാക്കി. ഇന്നnz രാവിലെയാണ് കാട്ടുപന്നി ജനവാസ മേഖലയിലേക്ക് ഇറങ്ങിയത്. ടൗണിലെ സൂപ്പർമാർക്കറ്റിലേക്കാണ് കാട്ടുപന്നി അപ്രതീക്ഷിതമായി എത്തിയത്. കാട്ടുപന്നിയെ തടയാൻ ശ്രമിച്ച രണ്ട് ജീവനക്കാർക്ക് പരിക്കേറ്റു. പരിക്ക് ​ഗുരുതരമല്ല. 

സൂപ്പർമാർക്കറ്റിലെ നിരവധി സാധനങ്ങൾ കാട്ടുപന്നിയുടെ ആക്രമണത്തിൽ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. കണ്ണൂർ ന​ഗരത്തിലെ ചില സ്ഥലങ്ങളിൽ കഴി‍ഞ്ഞ ദിവസം കാട്ടുപന്നിയുടെ ആക്രണം ഉണ്ടായിരുന്നു. ഒരു ബൈക്ക് യാത്രികന് കഴി‍ഞ്ഞ ദിവസം കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റിരുന്നു. ഇത്തരം സമാനമായ സംഭവങ്ങൾ പല ജനവാസ മേഖലകളിലും ഇവിടെ ആവർത്തിക്കുന്നുണ്ട്. 

 

PREV
Read more Articles on
click me!

Recommended Stories

ഇലക്ഷൻ പ്രമാണിച്ച് മദ്യശാലകൾ അവധി, റബ്ബർ തോട്ടത്തിൽ ചാക്കിൽ ഒളിപ്പിച്ച നിലയിൽ മദ്യക്കുപ്പികൾ, പിടിച്ചെടുത്തു
തദ്ദേശ തെരഞ്ഞെടുപ്പ്: തിരുവനന്തപുരം ജില്ലയിൽ പോളിംഗ് വിതരണ- സ്വീകരണ കേന്ദ്രങ്ങളായ സ്കൂളുകൾക്ക് നാളെ അവധി