ഇന്ന് രാവിലെയാണ് കാട്ടുപന്നി ജനവാസ മേഖലയിലേക്ക് ഇറങ്ങിയത്. ടൗണിലെ സൂപ്പർമാർക്കറ്റിലേക്കാണ് കാട്ടുപന്നി അപ്രതീക്ഷിതമായി എത്തിയത്.

കണ്ണൂർ: കണ്ണൂർ പയ്യന്നൂരിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. വ്യാപാരസ്ഥാപനത്തിലേക്ക് പാഞ്ഞുകയറിയ കാട്ടുപന്നി നാശനഷ്ടമുണ്ടാക്കി. ഇന്ന് രാവിലെയാണ് കാട്ടുപന്നി ജനവാസ മേഖലയിലേക്ക് ഇറങ്ങിയത്. ടൗണിലെ സൂപ്പർമാർക്കറ്റിലേക്കാണ് കാട്ടുപന്നി അപ്രതീക്ഷിതമായി എത്തിയത്. കാട്ടുപന്നിയെ തടയാൻ ശ്രമിച്ച രണ്ട് ജീവനക്കാർക്ക് പരിക്കേറ്റു. പരിക്ക് ​ഗുരുതരമല്ല. 

സൂപ്പർമാർക്കറ്റിലെ നിരവധി സാധനങ്ങൾ കാട്ടുപന്നിയുടെ ആക്രമണത്തിൽ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. കണ്ണൂർ ന​ഗരത്തിലെ ചില സ്ഥലങ്ങളിൽ കഴി‍ഞ്ഞ ദിവസം കാട്ടുപന്നിയുടെ ആക്രണം ഉണ്ടായിരുന്നു. ഒരു ബൈക്ക് യാത്രികന് കഴി‍ഞ്ഞ ദിവസം കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റിരുന്നു. ഇത്തരം സമാനമായ സംഭവങ്ങൾ പല ജനവാസ മേഖലകളിലും ഇവിടെ ആവർത്തിക്കുന്നുണ്ട്. 

കോഴിക്കോട് നാദാപുരത്ത് കാട്ടുപന്നി കുറുകെ ചാടി ഓട്ടോ മറിഞ്ഞ് മൂന്ന് പേർക്ക് പരിക്ക്

ബന്ധുവീട്ടിൽ പോയി മടങ്ങവെ കുറുകെ കാട്ടുപന്നി ചാടി, ഓട്ടോ മറിഞ്ഞ് നാലര വയസുകാരന് ദാരുണാന്ത്യം.

പയ്യന്നൂരിൽ കാട്ടുപന്നിയുടെ പരാക്രമം; രണ്ട് പേർക്ക് പരിക്ക്