Latest Videos

പ്രളയം തകര്‍ത്ത തൃശൂരിനെ ഇങ്ങനെയാണ് പുനര്‍നിര്‍മ്മിക്കുക: കളക്ടര്‍ അനുപമ പറയുന്നു

By Web TeamFirst Published Jan 8, 2019, 9:27 PM IST
Highlights

പൂർണ്ണമായും തകർന്ന വീടുകൾക്ക് 20 കോടിയും ഭാഗീകമായി തകർന്ന വീടുകൾക്ക് 77 കോടി രൂപയും വിതരണം ചെയ്തു. നിലവിൽ ഭൂമി നഷ്ടപ്പെട്ടവർക്ക് 6 ലക്ഷം രൂപ നൽകാനാണ് ജില്ലാ ഭരണകൂടം തീരുമാനിച്ചത്

തൃശൂർ: ജില്ലയില്‍ പ്രളയത്തില്‍ തകർന്ന വീടുകളുടെ പുനര്‍നിര്‍മ്മാണത്തിന് 280 കോടി രുപ വേണ്ടിവരുമെന്ന് ജില്ലാ ഭരണകൂടം. നിലവില്‍ ഫണ്ടിന്‍റെ കുറവ് ഇല്ലെന്നും കളക്ടര്‍ ടി വി അനുപമ പറഞ്ഞു. തൃശൂര്‍ ജില്ലയിൽ 3411 വീടുകളാണ് ഭാഗീകമായോ പൂർണ്ണമായോ തകർന്നത്.

പൂർണ്ണമായും തകർന്ന വീടുകൾക്ക് 20 കോടിയും ഭാഗീകമായി തകർന്ന വീടുകൾക്ക് 77 കോടി രൂപയും വിതരണം ചെയ്തു. നിലവിൽ ഭൂമി നഷ്ടപ്പെട്ടവർക്ക് 6 ലക്ഷം രൂപ നൽകാനാണ് ജില്ലാ ഭരണകൂടം തീരുമാനിച്ചത്.

കുടുംബ തർക്കങ്ങൾ മൂലം ഫണ്ട് കൈമാറാൻ കഴിയാത്ത സാഹചര്യങ്ങളും ചിലയിടങ്ങളിൽ ഉണ്ട്. എത്രയും വേഗം അർഹരെ കണ്ടെത്തി പണം കൈമാറാൻ കൈ മാറാനുള്ള ശ്രമത്തിലാണ് ഭരണകൂടം. തർക്കങ്ങൾ പരിഹരിക്കാൻ ജില്ലയിലെ 5 ഇടങ്ങളിൽ അദാലത്തുകൾ സംഘടിപ്പിക്കും.

 

click me!