7.5 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. സംഭവത്തിൽ മൂന്ന് കോട്ടയം സ്വദേശികൾ അറസ്റ്റിലായി. ഇതിനുപുറമെ, കുമളിയിൽ പച്ചക്കറികൾക്കിടയിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 10 ലക്ഷം രൂപയുടെ പുകയില ഉത്പന്നങ്ങളും പിടിച്ചെടുത്തു.

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വന്‍ ഹൈബ്രിഡ് കഞ്ചാവ് വേട്ട. 7.5 കോടിയുടെ ഹൈബ്രിഡ് കഞ്ചാവാണ് ഡയറക്ടറേറ്റ് ഓഫ് റെവന്യൂ ഇന്റലിജന്‍സ് (ഡിആര്‍ഐ) പിടികൂടിയത്. മൂന്ന് കോട്ടയം സ്വദേശികളെ കസ്റ്റഡിയിലെടുത്തു. എയര്‍ അറേബ്യ വിമാനത്തില്‍ അബുദാബിയില്‍ നിന്നാണ് ഹൈബ്രിഡ് കഞ്ചാവ് എത്തിച്ചത്. അതേസമയം, വിദേശത്തേക്ക് കടത്താന്‍ ശ്രമിച്ച 3500 അമേരിക്കന്‍ ഡോളര്‍ കസ്റ്റംസ് പിടികൂടിയിട്ടുണ്ട്. കാസര്‍കോട് സ്വദേശിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പച്ചക്കറികൾക്കിടയിൽ ഒളിപ്പിച്ചു കടത്തിയ 10 ലക്ഷം രൂപയോളം വിലമതിക്കുന്ന പുകയില ഉത്പന്നങ്ങളുമായി കുമളിയിൽ യുവാവ് പിടിയിലായിട്ടുണ്ട്. കാമാക്ഷി പാറക്കടവ് ഇഞ്ചൻതുരുത്തിൽ ബിനീഷ് ദേവ് (38) ആണ് പിടിയിലായത്. രഹസ്യ വിവരത്തെ തുടർന്ന് കുമളി പൊലീസും നർക്കോട്ടിക് സെല്ലിലെ ഡാൻസാഫ് സംഘവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് വൻ ലഹരി ശേഖരം പിടികൂടിയത്.