North Wayanad DFO transferred : നോർത്ത് വയനാട് ഡിഎഫ്ഒ രമേഷ് ബിഷ്ണോയിയെ സ്ഥലം മാറ്റി

Published : Dec 15, 2021, 11:40 PM IST
North Wayanad DFO  transferred :  നോർത്ത് വയനാട് ഡിഎഫ്ഒ രമേഷ് ബിഷ്ണോയിയെ സ്ഥലം മാറ്റി

Synopsis

നോർത്ത് വയനാട് ഡിഎഫ്ഒ രമേഷ് ബിഷ്ണോയിയെ സ്ഥലം മാറ്റി ഉത്തരവിറങ്ങി. തിരുവനന്തപുരം ഡപ്യുട്ടി ഫോറസ്റ്റ് കൺസർവേറ്റർ ആയാണ് പുതിയ നിയമനം. 

കൽപ്പറ്റ: നോർത്ത് വയനാട് ഡിഎഫ്ഒ രമേഷ് ബിഷ്ണോയിയെ സ്ഥലം മാറ്റി ഉത്തരവിറങ്ങി. തിരുവനന്തപുരം ഡപ്യുട്ടി ഫോറസ്റ്റ് കൺസർവേറ്റർ ആയാണ് പുതിയ നിയമനം. മലയാറ്റൂർ എഡിസിഎഫ് ദർശൻ ഖട്ടാനിയാണ് പുതിയ നോർത്ത് വയനാട് ഡിഎഫ്ഒ. കുറുക്കൻമൂലയിൽ കടുവ പ്രശ്നം നിലനിൽക്കുന്നതിനിടെയാണ് ഡിഎഫ്ഒയെ സ്ഥലം മാറ്റിയത്.

കുറുക്കൻമൂലയിൽ കടുവ നാട്ടിലിറങ്ങിയെന്ന മാധ്യമ വാർത്തകളുടെ അടിസ്ഥനത്തിൽ ഹൈക്കോടതി ഇടപെട്ടിരുന്നു. ജനങ്ങളുടെ ജീവനും സ്വത്തിനും വളർത്തു മൃഗങ്ങൾക്കും സുരക്ഷ ഉറപ്പുവരുത്തണമെന്ന കോടതി നിർദേശവും വന്നു.. ഫലപ്രദമായ നടപടികൾ വേഗത്തിൽ ഉണ്ടാവണമെന്നാണ് കോടതി നിർദ്ദേശം. 

ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാൻ സ്വീകരിച്ച നടപടികൾ സംബന്ധിച്ച് ജില്ലാ പൊലീസ് മേധാവി റിപ്പോർട്ട് നൽകണമെന്നും ഡിവിഷൻ ബെഞ്ച് ആവശ്യപ്പെട്ടിരുന്നു. ക്ഷീര കർഷകർക്കും, സ്കൂൾ കുട്ടികൾക്കും, കാപ്പിത്തോട്ടങ്ങളിലും വയലുകളിലും പണിയെടുക്കുന്നവർക്കും സുരക്ഷ ഉറപ്പാക്കണം. ആവശ്യമെങ്കിൽ പൊലീസ് ഈ മേഖലകളിൽ പെട്രോളിങ് ഏർപെടുത്തണം. മേഖലയിൽ വൈദ്യുതി വിതരണം തടസപ്പെടാതിരിക്കാൻ കെഎസ്ഇബിക്കും കോടതി നിർദേശം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് സ്ഥലംമാറ്റ നടപടി.  

കുറുക്കന്മൂലയിൽ വളർത്തു മൃഗങ്ങളെ വേട്ടയാടുന്ന കടുവ വയനാട്ടിലെ കണക്കിൽപ്പെട്ടതല്ലെന്ന് സ്ഥിരീകരിച്ചിരുന്നു. കടുവ ഏത് സംസ്ഥാനത്തിന്റേതാണെന്ന് കണ്ടെത്താൻ ചിത്രങ്ങൾ ദേശീയ കടുവ സംരക്ഷണ അതോറിറ്റിക്കയച്ച് കാത്തിരിക്കുകയാണ്. കഴുത്തിൽ ആഴത്തിൽ മുറിവേറ്റ കടുവയെ മയക്കുവെടി വെയ്ക്കുന്നത് ദുഷ്കരമാണെന്നാണ് വനം വകുപ്പ് പറയുന്നത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കോയമ്പത്തൂര്‍ സ്വര്‍ണക്കവര്‍ച്ചാ കേസ്: കൊച്ചി പൊലീസ് പിടികൂടിയ മരട് അനീഷിനെ തമിഴ്നാട് പൊലീസിന് കൈമാറി
പാലക്കാട് വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം, രണ്ടാമത്തെയാൾ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ