ഒരു മാറ്റവും ഇല്ല! ജാമ്യത്തിലിറങ്ങി അധികമായില്ല, വീണ്ടും ജയിലിലേക്ക്, ഇത്തവണയും വീട്ടിൽ സുക്ഷിച്ചത് എംഡിഎംഎ

Published : Apr 27, 2025, 01:43 AM IST
ഒരു മാറ്റവും ഇല്ല! ജാമ്യത്തിലിറങ്ങി അധികമായില്ല, വീണ്ടും ജയിലിലേക്ക്, ഇത്തവണയും വീട്ടിൽ സുക്ഷിച്ചത് എംഡിഎംഎ

Synopsis

രഹസ്യവിവരത്തെ തുടര്‍ന്ന് പ്രതിയുടെ വീട്ടില്‍ പൊലീസ് സംഘം നടത്തിയ പരിശോധനയെ തുടര്‍ന്നാണ് അറസ്റ്റ്

കല്‍പ്പറ്റ: ലഹരിക്കേസില്‍ ജയിലില്‍ കഴിയവെ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ യുവാവിനെ വീണ്ടും പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളമുണ്ട പൊലീസ് സ്‌റ്റേഷൻ കീഴിലെ കെല്ലൂര്‍ അഞ്ചാം മൈല്‍ പറമ്പന്‍ വീട്ടില്‍ പി ഷംനാസ്(30) ആണ് വീട്ടില്‍ നിന്ന് എംഡിഎംഎ കണ്ടെടുത്തതിനെ തുടര്‍ന്ന് വീണ്ടും അറസ്റ്റിലായത്. 

രഹസ്യവിവരത്തെ തുടര്‍ന്ന് പ്രതിയുടെ വീട്ടില്‍ പൊലീസ് സംഘം നടത്തിയ പരിശോധനയിലാണ് എം.ഡി.എം.എ പിടിച്ചെടുത്തത്. ഈ മാസം 26ന് പുലര്‍ച്ചെ അഞ്ചാം മൈലിലുള്ള ഷംനാസിന്റെ വീട്ടില്‍ പരിശോധന നടത്തിയപ്പോഴാണ് മുറിയില്‍ നിന്ന് 0.07 ഗ്രാം എംഡിഎംഎ കണ്ടെടുക്കുന്നത്. എംഡിഎംഎ പോലെയുള്ള സിന്തറ്റിക് ലഹരി ഉപയോഗിക്കുന്നതിനുള്ള ഗ്ലാസ് ടൂബും പിടിച്ചെടുത്തു.

2.33 ഗ്രാം എംഡിഎംഎയുമായി 2023 ആഗസ്റ്റ് 11-ാം തീയ്യതില്‍ നടക്കല്‍ ജംഗ്ഷനില്‍ വെച്ചാണ് ആദ്യമായി ഇയാള്‍ പിടിലാകുന്നത്. ഈ കേസിലാണ് ഇയാള്‍ ജാമ്യത്തിലിറങ്ങിയത്. പ്രതി സ്ഥിരം സിന്തറ്റിക്ക് ലഹരി ഉപയോഗിക്കുന്നതിനോടൊപ്പം വില്‍പ്പന നടത്തുന്നയാളുമാണെന്ന് പൊലീസ് പറഞ്ഞു. സബ് ഇന്‍സ്‌പെക്ടര്‍മാരായ ടി.കെ മിനിമോള്‍, വിനോദ് ജോസഫ്, എ എസ് ഐ വില്‍മ ജൂലിയറ്റ്, സിവില്‍ പൊലീസ് ഓഫീസര്‍ ലാല്‍കൃഷ്ണന്‍ എന്നിവരാണ് പരിശോധന സംഘത്തില്‍ ഉണ്ടായിരുന്നത്.

ബൈക്കുകൾ കൂട്ടിമുട്ടി, തൃച്ചാറ്റുകളും ജംഗ്ഷനിൽ മുട്ടൻ തര്‍ക്കം, പൊലീസ് എത്തിയപ്പോൾ കഥ മാറി, കയ്യിൽ ഹെറോയിൻ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം 

PREV
Read more Articles on
click me!

Recommended Stories

ഉംറ കഴിഞ്ഞ് മടങ്ങിയെത്തിയ ചേർത്തല സ്വദേശി വിമാനത്താവളത്തിൽ കുഴഞ്ഞു വീണ് മരിച്ചു
രേഖകളില്ലാതെ കശ്മീരിൽ ചൈനീസ് പൗരൻ, ഫോണിൽ സെർച്ച് ചെയ്തത് 'ആർപിഎഫ് വിന്യാസം, ആർട്ടിക്കിൾ 370' എന്നിവയെക്കുറിച്ച്