
തിരുവനന്തപുരം: സഹോദരീ പുത്രിയോട് മോശമായി പെരുമാറിയെന്ന പരാതിയിൽ കുപ്രസിദ്ധ ഗുണ്ട അറസ്റ്റിൽ. ശംഖുംമുഖം രാജീവ് നഗർ വയർലെസ് കോളനിയിൽ താമസിക്കുന്ന രാജേഷ് (43) എന്ന 'റാംബോ രാജേഷ്' ആണ് അറസ്റ്റിലായത്. നഗരത്തിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലെ ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാൾ കഴിഞ്ഞ ദിവസം സഹോദരിയും മകളും താമസിക്കുന്ന വീട്ടിലെത്തുകയും പെൺകുട്ടിയോട് അപമര്യാദയായി പെരുമാറുകയായിരുന്നെന്നാണ് പരാതി.
രാജേഷ് പെൺകുട്ടിയെ ഭീഷണപ്പെടുത്തി പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ശ്രമിച്ചതോടെ വീട്ടുകാർ പൊലീസിനെ വിവരമറിയിച്ചു. പൊലീസ് എത്തുമെന്നറിഞ്ഞ പ്രതി ഉടൻ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. വീട്ടുകാരുടെ പരാതിയിൽ കേസെടുത്ത വലിയതുറ പൊലീസ് പ്രതിക്കായി തെരച്ചിൽ ആരംഭിച്ചു. ഒടുവിൽ രാത്രിയോടെ ഇയാളെ പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam