ചുരമിറങ്ങി വരികയായിരുന്ന ട്രാവലര്‍ നിയന്ത്രണം വിട്ട് വൈദ്യുത തൂണിലിടിച്ച് മറിഞ്ഞു, 4 പേർക്ക് പരിക്ക്

Published : Jan 12, 2025, 03:27 PM IST
ചുരമിറങ്ങി വരികയായിരുന്ന ട്രാവലര്‍ നിയന്ത്രണം വിട്ട് വൈദ്യുത തൂണിലിടിച്ച് മറിഞ്ഞു, 4 പേർക്ക് പരിക്ക്

Synopsis

ചുരമിറങ്ങി വരികയായിരുന്ന ട്രാവലര്‍ നിയന്ത്രണം വിട്ട് വൈദ്യുത തൂണിലിടിച്ച് മറിഞ്ഞാണ് അപകടമുണ്ടായത്.  

കോഴിക്കോട് : താമരശ്ശേരി ചുരത്തില്‍ കര്‍ണാടകയില്‍ നിന്നുള്ള ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ട്രാവലർ മറിഞ്ഞ് നാലു പേര്‍ക്ക് പരിക്ക്. ഷിമോഗ സ്വദേശികളായ ശിവരാജ്,ശംഭു,ബസവ രാജ്,സുഭാഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.ഇവരെ താമരശ്ശേരി താലൂക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടേയും നില ഗുരുതരമല്ല. ചുരമിറങ്ങി വരികയായിരുന്ന ട്രാവലര്‍ നിയന്ത്രണം വിട്ട്  വൈദ്യുത തൂണിലിടിച്ച് മറിഞ്ഞാണ് അപകടമുണ്ടായത്.    

'ഹസീന സർക്കാർ വീണതിന് ശേഷമുള്ള അരാജകത്വം കാരണം നാടുവിട്ടതാണ്', 31 ബംഗ്ലാദേശ് പൗരന്മാർ തമിഴ്നാട്ടിൽ പിടിയിൽ

 

PREV
Read more Articles on
click me!

Recommended Stories

തദ്ദേശ തെരഞ്ഞെടുപ്പ്, തൃശൂർ എറണാകുളം ജില്ലാ അതിർത്തിയിൽ ഇനി അഞ്ച് ദിവസം ഡ്രൈ ഡേ
കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന്റെ കൂട്ടാളി ഇമ്രാൻ കൊച്ചിയിൽ പിടിയിൽ, തെങ്കാശിയിൽ ബാലമുരുകനെ കണ്ടെത്തി പൊലീസ്