
കടയ്ക്കൽ: കൊല്ലം കടയ്ക്കലിൽ ദമ്പതികളെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകവും ആത്മഹത്യയുമെന്ന് പൊലീസ്. ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ജീവനൊടുക്കിയതെന്നാണ് പൊലീസ് വിശദമാക്കുന്നത്. അഞ്ചുമുക്ക് സ്വദേശി സുഗതനെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ ആണ് കണ്ടെത്തിയത്. ഭാര്യ ലതയുടെ മൃതദേഹം കട്ടിലിൽ ആയിരുന്നു കണ്ടെത്തിയത്. ലതയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട് വിശദമാക്കുന്നത്.
തലയണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊല്ലപ്പെടുത്തിയ ശേഷം സുഗതൻ തൂങ്ങി മരിച്ചെന്ന നിഗമനത്തിലാണ് പൊലീസുള്ളത്. കുടുംബ പ്രശ്നങ്ങളാണ് കാരണമെന്നും പൊലീസിന്റെ പ്രാഥമിക നിഗമനം. വിദേശത്ത് നിന്ന് നാട്ടിലെത്തിയ കുടുംബം ഇന്ന് മടങ്ങി പോകാൻ ഇരിക്കുകയായിരുന്നു.
രാവിലെ ഇരുവരെയും പുറത്തേക്ക് കാണാത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മരണ വിവരം പുറത്തറിയുന്നത്. ലതയുടെ മരണത്തിൽ പൊലീസിന് സംശങ്ങൾ ഉണ്ടായിരുന്നു. പോസ്റ്റ് മോർട്ടത്തിൽ ദുരൂഹത നീങ്ങുകയായിരുന്നു. ഇന്നലെ രാത്രി ദമ്പതികൾ തമ്മിൽ വഴക്കിട്ടിരുന്നതായി കുടുംബാംഗങ്ങൾ മൊഴി നൽകിയിട്ടുണ്ട്. ഇവരുടെ മകൻ കഴിഞ്ഞ ദിവസം വിദേശത്തേക്ക് മടങ്ങി പോയിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam