എന്‍എസ്എസ് കരയോഗ ആക്രമണം; നാല് പേര്‍ കസ്റ്റഡിയില്‍

By Web TeamFirst Published Nov 12, 2018, 10:12 PM IST
Highlights

പള്ളിപ്പുറം കളത്തില്‍ ക്ഷേത്രത്തിന്റെ കീഴിലുള്ള 801-ാം നമ്പര്‍ എന്‍എസ്എസ് കരയോഗ മന്ദിരത്തിന് നേരെ നടന്ന ആക്രമണത്തില്‍ ഉള്‍പ്പെട്ടെ നാല് പേരെ ചേര്‍ത്തല ഡി വൈ എസ് പി യുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. 

ചേര്‍ത്തല: പള്ളിപ്പുറം കളത്തില്‍ ക്ഷേത്രത്തിന്റെ കീഴിലുള്ള 801-ാം നമ്പര്‍ എന്‍എസ്എസ് കരയോഗ മന്ദിരത്തിന് നേരെ നടന്ന ആക്രമണത്തില്‍ ഉള്‍പ്പെട്ടെ നാല് പേരെ ചേര്‍ത്തല ഡി വൈ എസ് പി യുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. പ്രവീൺ, മനീഷ്, വിമൽദേവ്, വൈശാഖ് ബാബു എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തില്‍ ഓഫീസ് കെട്ടിടവും കൊടിമരവും നശിപ്പിക്കപ്പെട്ടിരുന്നു. 

നാലുപേരും 801 നമ്പർ കരയോഗത്തിലെ അംഗങ്ങളാണ്, കരയോഗത്തിൽ തന്നെയുള്ള ആളുകളുമായുള്ള പ്രശ്നങ്ങൾ കൊണ്ടാണ് കൊടിമരം തകർത്തെതെന്ന് പോലീസ് പറയുന്നു. ഇവരുടെ രക്ഷകർത്താക്കളും ഈ കരയോഗത്തിലെ അംഗങ്ങളാണ്. ശബരിമല വിഷയവുമായി ഇതിന് ബന്ധമില്ലെന്ന് അറിയുന്നു. എന്നാല്‍ പ്രശ്നത്തിന് രാഷ്ട്രീയ ബന്ധം ഉണ്ടോ ഇല്ലയോ എന്ന് പോലീസും നാട്ടുകാരും ഉത്തരം പറയുന്നില്ല. നാലുപേരെയും നാളെ കോടതിയിൽ ഹാജരാക്കും.

കരയോഗം ഭാരവാഹികളുടെ പരാതിയെ തുടര്‍ന്നാണ് പൊലീസ് അന്വേഷണം വ്യാപിപ്പിച്ചത്. കസ്റ്റഡയിലുള്ളവര്‍ നാല് പേരും വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ പെട്ടവരാണെന്നും ചേര്‍ത്തല പൊലീസ് പറഞ്ഞു. ഇവരെ വിശദമായി പൊലീസ് ചോദ്യം ചെയ്തു വരികയാണ്. അതേ സമയം സ്ഥലത്ത് സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് കൂടുതല്‍ പൊലീസിനെ നിയോഗിച്ചു. ചേര്‍ത്തല ഡിവൈഎസ്പിയുടെ മേല്‍നോട്ടത്തിലാണ് ക്രമസമാധാന പാലനം ഉറപ്പാക്കിയിട്ടുള്ളത്.

click me!