"മരണത്തെ ഭയമുള്ളവരെ മാത്രം കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുക " -ഇത് എന്‍റെ വാക്കുകളല്ലെന്ന് സുനില്‍ പി. ഇളയിടം

Published : Nov 12, 2018, 07:56 PM ISTUpdated : Nov 12, 2018, 08:37 PM IST
"മരണത്തെ ഭയമുള്ളവരെ മാത്രം കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുക " -ഇത് എന്‍റെ വാക്കുകളല്ലെന്ന് സുനില്‍ പി. ഇളയിടം

Synopsis

അത് തന്‍റെ വാക്കുകളല്ലെന്നും എനിക്കിങ്ങനെ പറയാനാകില്ലെന്നും ഡോ.സുനില്‍ പി. ഇളയിടം തന്‍റെ ഫേസ്ബുക്കില്‍ എഴുതുന്നു. അത്തരം അതിശക്തിയും പുരുഷബലവും നിറഞ്ഞ വാക്കുകൾ തന്‍റെ പ്രകൃതത്തിന്‍റെ ഭാഗമേയല്ലെന്ന് വ്യക്തമാക്കുന്ന അദ്ദേഹം സുഹൃത്തുക്കളോട് ഇത്തരം പ്രചരണങ്ങള്‍ ഒഴിവാക്കണമെന്നും അഭ്യർത്ഥിക്കുന്നു.

"മരണത്തെ ഭയമുള്ളവരെ മാത്രം കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുക"-എന്ന പേരില്‍ സുനില്‍ പി. ഇളയിടത്തിന്‍റെ ചിത്രത്തോടൊപ്പം സാമൂഹ്യമാധ്യമങ്ങളില്‍  വ്യാപകമായി പ്രചരിക്കപ്പെടുന്നത് തന്‍റെ വാക്കുകളല്ലെന്ന് വ്യക്തമാക്കി കാലടി ശങ്കരാചാര്യ സര്‍വ്വകലാശാല പ്രൊഫസര്‍ ഡോ.സുനില്‍ പി. ഇളയിടം രംഗത്ത്. മഹാഭാരതത്തിനും രാമായണത്തിനും പല പാഠഭേദങ്ങളുണ്ടെന്നും, അത് സംഘപരിവാര്‍ പറയുന്ന ' ഹിന്ദു' സംജ്ഞയ്ക്കുമപ്പുറത്താണെന്നും സോദാഹരണം പ്രസംഗിച്ച ഡോ. സുനില്‍ പി. ഇളയിടത്തിനെതിരെ രൂക്ഷമായ വ്യക്തിഹത്യ സംഘപരിവാര്‍ സംഘടനകള്‍ നടത്തിയിരുന്നു. ഇതിനോടനുബന്ധിച്ചാണ് ഇപ്പോള്‍ ഇത്തരത്തിലൊരു പ്രചാരണം ആരംഭിച്ചത്. 

എന്നാല്‍ അത് തന്‍റെ വാക്കുകളല്ലെന്നും എനിക്കിങ്ങനെ പറയാനാകില്ലെന്നും ഡോ.സുനില്‍ പി. ഇളയിടം തന്‍റെ ഫേസ്ബുക്കില്‍ എഴുതുന്നു. അത്തരം അതിശക്തിയും പുരുഷബലവും നിറഞ്ഞ വാക്കുകൾ തന്‍റെ പ്രകൃതത്തിന്‍റെ ഭാഗമേയല്ലെന്ന് വ്യക്തമാക്കുന്ന അദ്ദേഹം സുഹൃത്തുക്കളോട് ഇത്തരം പ്രചാരണങ്ങള്‍ ഒഴിവാക്കണമെന്നും അഭ്യർത്ഥിക്കുന്നു.

സംഘപരിവാര്‍ ഭീഷണി തനിക്ക് പുതിയതല്ലെന്നും അത് തന്നെ ഭയപ്പെടുത്തുന്നില്ലെന്നും അദ്ദേഹം എഴുതുന്നു. തന്നെ സംഘപരിവാര്‍ ഭീഷണി ഭയപ്പെടുത്താത്തത് അടിസ്ഥാനപരമായ ശരിയിലും നീതിയിലും ഉറച്ച വിശ്വാസമുള്ളത് കൊണ്ടാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു. 

സുനില്‍ പി. ഇളയിടത്തിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം: 

പ്രിയ സുഹൃത്തുക്കളെ,

"മരണത്തെ ഭയമുള്ളവരെ മാത്രം കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുക " 
ഇങ്ങനെ ഒരു വാക്യം എന്റെ പേരിൽ പലരും പ്രചരിപ്പിക്കുകയും ഷെയർ ചെയ്യുകയും ചെയ്യുന്നതു കണ്ടു. അത് എന്റെ വാക്കുകളല്ല. എങ്ങനെനെയോ പ്രചരിച്ചു തുടങ്ങിയതാണ്. അത്തരം അതിശക്തിയും പുരുഷബലവും നിറഞ്ഞ വാക്കുകൾ എന്റെ പ്രകൃതത്തിന്റെ ഭാഗമേയല്ല. അത് ഒഴിവാക്കണം എന്ന് പ്രിയ സുഹൃത്തുക്കളോട് അഭ്യർത്ഥിക്കുന്നു.

സംഘപരിവാർ ഭീഷണി പുതിയതല്ല. അതെന്നെ ഒട്ടും ഭയപ്പെടുത്തുന്നില്ല. 
ഭയപ്പെടുത്തുകയുമില്ല. 
അത് ഞാൻ അതിധീരനായതു കൊണ്ടല്ല.
അവർക്കെതിരായ സമരത്തിന്റെ അടിസ്ഥാനപരമായ ശരിയിലും നീതിയിലും ഉള്ള ഉറച്ച ബോധ്യം കൊണ്ടു മാത്രം. മൈത്രിയും കരുണയും കൊണ്ട് കെട്ടിപ്പടുക്കേണ്ടതാണ് ലോകം എന്ന ഉത്തമ ബോധ്യം കൊണ്ടു മാത്രം.

പിന്തുണ അറിയിക്കുകയും വിളിക്കുകയും ചെയ്ത എല്ലാവരോടും നിറയെ സ്നേഹം.

വിശദമായി പിന്നീട് എഴുതാം

എല്ലാവരോടും നിറയെ സ്നേഹം


 

Read More:

സുനിൽ പി. ഇളയിടത്തെ കല്ലെറിഞ്ഞുകൊല്ലാൻ ആഹ്വാനം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മുന്നറിയിപ്പുമായി പഞ്ചായത്തംഗം, 2 ദിവസത്തേക്ക് ആരോടും പറയില്ല; ഒന്നും നടന്നില്ലേൽ സിസിസിടിവി പുറത്ത് വിടും, മോഷ്ടിച്ചത് റേഡിയോ
കേരള പൊലീസും കർണാടക പൊലീസും കൈകോർത്തു, പട്ടാപ്പകൽ യുവാവിനെ തട്ടിക്കൊണ്ടുപോയ ആന്ധ്ര സംഘത്തെ പിടികൂടി