
ചെങ്ങന്നൂർ: ജോലി കഴിഞ്ഞ് സ്കൂട്ടറിൽ വീട്ടിലേക്ക് പോയ നഴ്സിന് ബൈക്ക് തട്ടി പരിക്കേറ്റു (Health worker injured in road accident). തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ഡ്യൂട്ടി കഴിഞ്ഞ് തിരികെ വീട്ടിലേയ്ക്ക് പോയ കല്ലിശ്ശേരി സ്വദേശിയായ യുവതിയ്ക്കാണ് പരിക്കേറ്റത്. വ്യാഴാഴ്ച രാത്രി 10.30 ഓടെയായിരുന്നു സംഭവം. എം സി റോഡിൽ പറയനക്കുഴിക്ക് സമീപം എത്തിയപ്പോൾ യുവതിയുടെ സ്കൂട്ടറിൽ രണ്ട് യുവാക്കൾ ഓടിച്ച ബൈക്ക് ഇടിച്ചാണ് അപകടമുണ്ടായത്.
യുവതിയുടെ സ്കൂട്ടറിന്‍റെ ഹാന്‍ഡിൽ ഭാഗത്ത് തട്ടി. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ യുവതിക്ക് മൂക്കിനു പൊട്ടലും മുഖത്ത് മുറിവുമേറ്റു. ശബ്ദം കേട്ട് തൊട്ടടുത്ത കടകളിൽ നിന്നും ആളുകൾ ഓടിയെത്തുന്നതുകണ്ട് ഇവര്‍ ബൈക്ക് ഉപേക്ഷിച്ച് ഓടി. എന്നാൽ അല്പസമയത്തിനു ശേഷം മറ്റൊരു പൾസർ ബൈക്ക് എം സി റോഡിലൂടെ അക്രമികളുടെ അരികിൽ വന്ന് നിന്നു. ഇരുവരും ആ ബൈക്കിൽ കയറി പോയതായാണ് ദൃക്സാക്ഷികൾ പറയുന്നത്. ചെങ്ങന്നൂർ ഭാഗത്തേക്ക് അതിവേഗം ഈ ബൈക്ക് പോയത്. തുടർന്ന് നാട്ടുകാർ വിവരം അറിയിച്ചതനുസരിച്ച് ചെങ്ങന്നൂരിൽ നിന്നും പൊലീസ് എത്തി ബൈക്ക് കസ്റ്റഡിയിലെടുത്തു. ഉപേക്ഷിക്കപ്പെട്ട ബൈക്ക് പാറശാല സ്വദേശിയുടെതാണെന്ന് പൊലീസ് പറഞ്ഞു.
ഉടമയെ കുറിച്ചും അന്വേഷിച്ചു വരുന്നു. ഇതിന്‍റെ മുൻവശത്തെ നമ്പർ പ്ലേറ്റ് ഒടിച്ച് മടക്കിയ നിലയിലാണ്. പൊലീസ് കേസ് എടുത്തു പ്രതികളെ പറ്റി കൂടുതൽ വിവരം അന്വേഷിച്ചു വരുന്നുതായി പോലീസ് പറഞ്ഞു. സ്ഥലത്തെത്തിയ യുവതിയുടെ ഭർത്താവും നാട്ടുകാരും ചേർന്നാണ് യുവതിയെ ആശുപത്രിയിലെത്തിച്ചത്. അപകടം മോഷണശ്രമമാണെന്ന സംശയത്തിലാണ് നാട്ടുകാരുള്ളത്. സി.സി.ടി.വി. ദൃശ്യങ്ങളടക്കം പരിശോധിച്ചു വരുന്നതായി പൊലീസ് അറിയിച്ചു.
വീട്ടിലേക്ക് മടങ്ങവെ ആരോഗ്യപ്രവര്‍ത്തകയെ സ്‌കൂട്ടര്‍ ഇടിച്ച് അപകടപ്പെടുത്താന്‍ ശ്രമം
ജോലി കഴിഞ്ഞു പോകവെ ആരോഗ്യപ്രവര്‍ത്തകയെ സ്‌കൂട്ടര്‍ ഇടിച്ച് അപകടപ്പെടുത്താന്‍ ശ്രമം. ഇടിച്ച സ്‌കൂട്ടര്‍ നിര്‍ത്താതെ പോയി. ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സ് ചേര്‍ത്തല പള്ളിപ്പുറം കേളമംഗലം വിനയ്ഭവനില്‍ വിനയ് ബാബുവിന്റെ ഭാര്യ എസ്. ശാന്തിയ്ക്കാണ് പരുക്കേറ്റത്. ജോലി കഴിഞ്ഞ് സ്‌കൂട്ടറില്‍ വീട്ടിലേക്കു മടങ്ങുകയായിരുന്ന ശാന്തിയെ സ്‌കൂട്ടര്‍ ഇടിച്ച് അപകടപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. ആരോഗ്യപ്രവര്‍ത്തകയുടെ മുഖത്ത് എല്ലു പൊട്ടിയത് ഉള്‍പ്പെടെ ഗുരുതര പരുക്കേറ്റു.
ചേർത്തലയിൽ വനിതാ പൊലീസ് ഓഫീസര്‍ക്ക് നേരെ ആക്രമണം, ബൈക്കിലെത്തി മാലപൊട്ടിക്കാന്‍ ശ്രമം
ചേർത്തലയിൽ വനിതാ പൊലീസ് ഓഫീസര്‍ക്ക് നേരെ ആക്രമണം. കഴിഞ്ഞദിവസം ആരോഗ്യപ്രവർത്തകയെ സ്കൂട്ടർ ഇടിപ്പിച്ച് അപായപ്പെടുത്താൻ ശ്രമിച്ചതിന് പിന്നാലെയാണ് വനിതാ സിവിൽ പോലീസ് ഓഫീസർക്കുനേരേയും ആക്രമണം ഉണ്ടായത്. പട്ടണക്കാട് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ നഗരസഭ 25-ാം വാർഡ് അറക്കത്തറവെളി ചന്ദ്രബാബുവിന്റെ ഭാര്യ അജിതകുമാരിക്കുനേരെയായിരുന്നു ആക്രമണം ഉണ്ടായത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam