
അമ്പലപ്പുഴ: കാലപ്പഴക്കം (obsolescence) ചെന്ന വാട്ടർ ടാങ്ക് (Water tank) നാട്ടുകാരുടെ ജീവന് ഭീഷണിയാകുന്നു. ആലപ്പുഴ കഞ്ഞിപ്പാടം (Alappuzha Kanjipadam) പ്രാഥമികാരോഗ്യ കേന്ദ്രത്തിന് (Primary Health Center) മുന്നിലാണ് അധികൃതരുടെ അവഗണനയുടെ തെളിവായി ഈ വാട്ടർ ടാങ്ക് നിലനിൽക്കുന്നത്. നാട്ടുകാരുടെ ഭാഗത്ത് നിന്നും പരാതി ഉയർന്നിട്ടും അധികൃതർ യാതൊരു നടപടിയും സ്വാകരിച്ചിട്ടില്ല.
1965-66 കാലഘട്ടത്തിലാണ് അമ്പലപ്പുഴ തെക്ക്, വടക്ക് പഞ്ചായത്തുകളിലെ കിഴക്കൻ പ്രദേശത്തെ ജനങ്ങൾക്ക് കുടിവെള്ള വിതരണത്തിനായി ഇവിടെ വാട്ടർ ടാങ്ക് നിർമിച്ചത്. പിന്നീട് കാലപ്പഴക്കമായതോടെ ഇത് പ്രവർത്തന രഹിതമായി. ഇപ്പോൾ കൂറ്റുവേലി സ്കൂളിന് സമീപത്തെ മോട്ടോറിൽ നിന്നാണ് കുടിവെള്ള വിതരണം നടത്തുന്നത്. കാലപ്പഴക്കം ചെന്ന വാട്ടർ ടാങ്കിന്‍റെ തൂണുകളെല്ലാം ദ്രവിച്ച് കമ്പികളെല്ലാം വെളിയിൽ കാണാവുന്ന സ്ഥിതിയായി.
ഏത് നിമിഷവും ഇത് നിലം പൊത്തുമെന്ന ആശങ്കയിലാണ് നാട്ടുകാർ. തൊട്ടടുത്ത് പ്രതിദിനം നൂറുകണക്കിന് രോഗികളെത്തുന്ന പ്രാഥമികാരോഗ്യ കേന്ദ്രവുമുണ്ട്. ഇപ്പോൾ വാക്സിനേഷനും കൂടി നടക്കുന്നതിനാൽ ഇവിടെയെത്തുന്നവരുടെ എണ്ണം കൂടുതലാണ്. എന്നിട്ടും നാട്ടുകാരുടെ ജീവന് ഭീഷണിയാകുന്ന അപകടകരമായ വാട്ടർ ടാങ്ക് പൊളിക്കാൻ അധികൃതർ തയ്യാറായിട്ടില്ല. കാലാവസ്ഥ പ്രതികൂലമായതിനാൽ ഏത് നിമിഷവും ഇവിടെ ഒരു വലിയ ദുരന്തമുണ്ടാകുമെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam