മലപ്പുറത്ത് തെങ്ങില്‍ കയറിയ ഗൃഹനാഥന് ദേഹാസ്വാസ്ഥ്യം; ഫയർഫോഴ്സെത്തി താഴെയിറക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല

Published : May 21, 2025, 08:53 PM IST
മലപ്പുറത്ത് തെങ്ങില്‍ കയറിയ ഗൃഹനാഥന് ദേഹാസ്വാസ്ഥ്യം; ഫയർഫോഴ്സെത്തി താഴെയിറക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല

Synopsis

കൈ വിട്ടുപോയെങ്കിലും കാൽ തെങ്ങുകയറ്റ മെഷീനിൽ കുടുങ്ങിയതിനെ തുടർന്ന് അദ്ദേഹം താഴേക്ക് തൂങ്ങിക്കിടക്കുകയായിരുന്നു.

മലപ്പുറം: മലപ്പുറത്ത് തേങ്ങയിടാൻ തെങ്ങില്‍ കയറിയ ഗൃഹനാഥൻ മരിച്ചു. പുറത്തൂരില്‍ സേലത്ത് വീട്ടില്‍ കണ്ണൻ (70) ആണ് മരിച്ചത്.
വീട്ടിലെ തെങ്ങില്‍ തേങ്ങയിടാനും തെങ്ങ് വൃത്തിയാക്കാനും കയറിയതായിരുന്നു അദ്ദേഹം. തെങ്ങിന്റെ മുകളിൽ വെച്ച് ദേഹാസ്വാസ്ഥ്യമുണ്ടായി. തുടർന്ന് തെങ്ങില്‍ നിന്ന് പിടിവിട്ടുപോയി. ഇതോടെ തെങ്ങുകയറ്റ മെഷീനില്‍ കാല്‍ കുടുങ്ങി താഴേക്ക് തൂങ്ങിക്കിടക്കുകയായിരുന്നു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് തിരൂർ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ആളെ താഴെ ഇറക്കി. തുടർന്ന് ഉടനെ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

കിടപ്പുമുറിയിൽ പാതിരാത്രി ഒന്നരക്ക് 'ഭീകര' ശബ്ദം, കട്ടിലിനടിയിൽ പത്തിവിടർത്തി ഭീമൻ രാജവെമ്പാല! വീട്ടുകാർ ഞെട്ടി, വനംവകുപ്പെത്തി പിടികൂടി
വിലയുണ്ട്, ആ വിവരങ്ങൾക്ക്! 4 ഇഞ്ച് വ്യാസമുള്ള ചെറിയ ദ്വാരത്തിലൂടെ അഴുക്കുചാലിൽ വീണ മൊബൈൽ ഫോൺ, മണിക്കൂറുകൾ നീണ്ട പരിശ്രമം, ഒടുവിൽ തിരികെയെടുത്തു