സ്വകാര്യബസിൽ നിന്ന് റോഡിലേക്ക് തെറിച്ച് വീണ വയോധികൻ മരിച്ചു

Published : Jan 20, 2020, 10:54 PM IST
സ്വകാര്യബസിൽ നിന്ന് റോഡിലേക്ക് തെറിച്ച് വീണ വയോധികൻ മരിച്ചു

Synopsis

മാവേലിക്കരയിലേക്കു പോകുകയായിരുന്ന കടുകോയിക്കൽ ബസിൽ നിന്നാണ് ചന്ദ്രമോഹൻതമ്പി തെറിച്ചു വീണത്. 

ആലപ്പുഴ: അമിത വേഗത്തിൽ വളവു തിരിഞ്ഞ സ്വകാര്യ ബസിൽ നിന്ന് റോഡിലേക്ക് തെറിച്ചുവീണ വയോധികൻ മരിച്ചു. വെട്ടിയാർ ഗോകുലം ചന്ദ്രമോഹൻ തമ്പി(66) ആണ് മരിച്ചത്. വെട്ടിയാർ കളത്തട്ട് ജംക്‌ഷനു സമീപത്തെ വളവിൽ ഇന്ന് രാവിലെ 9ന് ആയിരുന്നു അപകടം. മാവേലിക്കരയിലേക്കു പോകുകയായിരുന്ന കടുകോയിക്കൽ ബസിൽ നിന്നാണ് ചന്ദ്രമോഹൻതമ്പി തെറിച്ചു വീണത്. 

ബസിന്റെ പുറകുവശത്തെ വാതിലിലൂടെയാണ് ഇയാള്‍ പുറത്തേക്ക് വീണത്. ബഹ്റൈനിൽ ജോലി ചെയ്തിരുന്ന ചന്ദ്രമോഹൻതമ്പി 10ദിവസം മുൻപാണു നാട്ടിലെത്തിയത്. മാവേലിക്കരയിലേക്ക് പോകുന്നതിന് വെട്ടിയാർ ക്ഷേത്ര ജംക്‌ഷനിൽ നിന്നാണു ബസിൽ കയറിയത്. ബസിന്‍റെ വാതിൽ അടിച്ചിട്ടില്ലായിരുന്നു. 

ഭാര്യ സുജാതയുടെ മാതൃസഹോദരി പൊന്നമ്മക്കുഞ്ഞമ്മയുടെ സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ഉണ്ടായിരുന്നിട്ടും ഡ്രൈവിംഗ് പരിശീലനം ഉള്ളതിനാലാണ് മാവേലിക്കരക്ക് പോയത്. പട്ടാളത്തിൽ ജോലി ചെയ്ത ചന്ദ്രമോഹൻ തമ്പി വിരമിച്ച ശേഷമാണു വിദേശത്തേക്കു പോയത്. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'കാറിന് സൈഡി കൊടുത്തില്ല'; കോഴിക്കോട് ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോ​ഗസ്ഥനും ഡ്രൈവർക്കും മർദനം
അരീക്കോട്ടുകാരുടെ ഉറക്കം കെടുത്തി മോട്ടോര്‍ കള്ളന്മാര്‍; ഇരുപതോളം പരാതികൾ, ആശങ്കയില്‍ നാട്ടുകാര്‍