ഭക്ഷണ സാമ്പിളുകൾ പാളയത്തെ ഓഫീസിലേക്ക് നൽകാനായി വകുപ്പ് വാഹനത്തിൽ പോവുമ്പോഴാണ് സംഭവം.
കോഴിക്കോട്: കോഴിക്കോട് തൊണ്ടയാടിൽ കാറിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് സർക്കാർ ഉദ്യോഗസ്ഥനും ഡ്രൈവർക്കും മർദനം. ഭക്ഷ്യ സുരക്ഷാവകുപ്പിലെ ബാലുശേരി സർക്കിൾ ഓഫീസർ പി.ജി. ഉൻമേഷിനും ഡ്രൈവർ പ്രമോദിനുമാണ് മർദനമേറ്റത്. ഭക്ഷണ സാമ്പിളുകൾ പാളയത്തെ ഓഫീസിലേക്ക് നൽകാനായി വകുപ്പ് വാഹനത്തിൽ പോവുമ്പോഴാണ് സംഭവം. എതിർദിശയിൽ വന്ന കാർ യാത്രക്കാരനായ ചേവായൂർ സ്വദേശി സജീവ് രാജാണ് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് മർദിക്കുകയും കാറിന്റെ ജനൽ അടിച്ചുതകർക്കുകയും ചെയ്തത്.
