
തിരുവനന്തപുരം: തിരുവനന്തപുരം കുഴിത്തുറയില്‍ വയോധികനെ കല്ലുകൊണ്ട് ഇടിച്ച് കൊലപ്പെടുത്തിയ പ്രതി പിടിയില്‍. കാഞ്ഞിരങ്കോട്ട് സ്വദേശിയായ തോബിയാസിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ചയാണ് ക്രൂരമായ കൊലപാതകം നടന്നത്.
രാത്രി വീടിന് സമീപത്തെ ദേവാലയത്തില്‍ നിന്ന് മടങ്ങുകയായിരുന്ന ശബരിമുത്തു(65)വിനെയാണ് തോബിയാസ് വഴിയില്‍ തടഞ്ഞ് നിര്‍ത്തി കല്ലുകൊണ്ട് ഇടിച്ച് കൊലപ്പെടുത്തിയത്. പ്രതി മദ്യലഹരിയിലായിരുന്നുവെന്നാണ് പ്രാഥമിക വിവരം. എന്നാല്‍ മുന്‍വിരോധമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. തോബിയാസിനെ ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് പറഞ്ഞു.