തനിച്ച് താമസിക്കുന്ന വയോധികയ്ക്ക് തെരുവുനായയുടെ ആക്രമണത്തില്‍ ഗുരുതര പരിക്ക്

Web Desk   | Asianet News
Published : Feb 05, 2020, 11:54 PM IST
തനിച്ച് താമസിക്കുന്ന വയോധികയ്ക്ക് തെരുവുനായയുടെ ആക്രമണത്തില്‍  ഗുരുതര പരിക്ക്

Synopsis

തെരുവ് നായയുടെ ആക്രമണത്തില്‍ തനിച്ച് താമസിക്കുന്ന വയോധികയ്ക്ക് ഗുരുതര പരിക്ക്. 

ഹരിപ്പാട്: തനിച്ച് താമസിക്കുന്ന വയോധികയെ തെരുവ് നായ ആക്രമിച്ച്  ഗുരുതരാവസ്ഥയിലാക്കി. രാമപുരം വടക്ക് പൊന്നമ്മേത്ത് സരസ്വതി അമ്മക്ക് (84)ആണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം ഉച്ചയോടെ ഇവർ ഭക്ഷണത്തിന്‍റെ അവശിഷ്ടങ്ങൾ കളയുന്നതിനായി വീടിനു വടക്കു ഭാഗത്തേക്ക് ഇറങ്ങിയത്. ഉടൻ പുറകിൽ നിന്നും ഓടിയെത്തിയ തെരുവ് നായ സരസ്വതി അമ്മയെ ക്രൂരമായി ആക്രമിക്കുകയായിരുന്നു.

തല, കഴുത്ത്, പുരികം, ചെവി,  വലതു കൈ,തുട, കാൽ എന്നിങ്ങനെ ശരീരത്തിലെ മിക്ക ഭാഗങ്ങളിലും കടിയേറ്റു. ഇവരുടെ കരച്ചിൽ കേട്ട് സമീപവാസികളായ സ്ത്രീകൾ എത്തി നായയെ ഓടിക്കാൻ ശ്രമിച്ചെങ്കിലും അത് പിന്മാറിയില്ല. തുടർന്ന് സമീപത്തെ വീട്ടിലെ ലീവിന് നാട്ടിലെത്തിയ സൈനികനായ ഉണ്ണികൃഷ്ണൻ  വടിയുമായി എത്തി ഇതിനെ ഓടിക്കുകയായിരുന്നു. അപ്പോഴേക്കും സരസ്വതി അമ്മ രക്തത്തിൽ കുളിച്ചു കിടക്കുകയായിരുന്നു. ഇവരെ ആദ്യം ഹരിപ്പാട് ഗവണ്‍മെന്‍റ് ആശുപത്രിയിലും തുടർന്ന്  വണ്ടാനം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കൂട്ടിരിക്കാൻ ആളില്ലാത്തതിനെ തുടർന്ന് തിരികെ വിടുകയായിരുന്നു.  

Read More: സ്‌കൂൾ ബസിൽനിന്ന് തെറിച്ചു വീണ് മൂന്നാം ക്ലാസ് വിദ്യാർഥി മരിച്ച സംഭവം: ഡ്രൈവർ അറസ്റ്റിൽ

PREV
click me!

Recommended Stories

മകളെ കാണാൻ വീട്ടിലെത്തിയ കുട്ടിയോട് അതിക്രമം, പ്രതിക്ക് 5 വർഷം തടവ് ശിക്ഷ
ഡ്രൈ ഡേ കണക്കാക്കി ബ്ലാക്ക് വിൽപ്പന, രഹസ്യ അറയിൽ സ്റ്റോക്ക് ചെയ്ത 'ജവാൻ ' ഉൾപ്പടെ എക്സൈസ് പിടികൂടി