Asianet News MalayalamAsianet News Malayalam

സ്‌കൂൾ ബസിൽനിന്ന് തെറിച്ചു വീണ് മൂന്നാം ക്ലാസ് വിദ്യാർഥി മരിച്ച സംഭവം: ഡ്രൈവർ അറസ്റ്റിൽ

ഡ്രൈവറുടെ ലൈസൻസും ബസിന്റെ പെർമിറ്റും റദ്ദാക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്താൻ തൃശ്ശൂർ ഡെപ്യൂട്ടി ട്രാൻസ്‌പോർട്ട് കമ്മീഷണറെ ഗതാഗത മന്ത്രി ചുമതലപ്പെടുത്തിയിരുന്നു. 

Driver arrested for third grade student death after falling off school bus
Author
Malappuram, First Published Feb 5, 2020, 11:12 PM IST

പെരിന്തൽമണ്ണ: മലപ്പുറത്ത് മൂന്നാം ക്ലാസ് വിദ്യാർഥി സ്‌കൂൾ ബസിൽ നിന്നു തെറിച്ചുവീണ് മരിച്ച സംഭവത്തിൽ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. കുറുവ വയങ്കര രഞ്ജിത്തി(32)നെയാണ് കൊളത്തൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഡ്രൈവറുടെ അശ്രദ്ധയും ബസിൽ അറ്റൻഡർ ഇല്ലാത്തതുമാണ് അപകട കാരണമെന്നാണ് പ്രാഥമികനിഗമനം.

ഡ്രൈവറുടെ ലൈസൻസും ബസിന്റെ പെർമിറ്റും റദ്ദാക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്താൻ തൃശ്ശൂർ ഡെപ്യൂട്ടി ട്രാൻസ്‌പോർട്ട് കമ്മീഷണറെ ഗതാഗത മന്ത്രി ചുമതലപ്പെടുത്തിയിരുന്നു. അറ്റൻഡർ ഇല്ലാതെ ചട്ടവിരുദ്ധമായാണ് സ്‌കൂൾ ബസ് ഓടിച്ചിരുന്നത്. 1200ൽ അധികം വിദ്യാർഥികൾ പഠിക്കുന്ന സ്‌കൂളിൽ രണ്ട് ബസുകളാണ് കുട്ടികൾക്കായി സർവീസ് നടത്തുന്നത്. ഈ ബസുകളിൽ അറ്റൻഡർമാർ ഇല്ലാതെയാണ് സർവ്വീസ് നടത്തുന്നത്.

Read More: സ്കൂള്‍ ബസിൽ നിന്ന് തെറിച്ചുവീണ് വിദ്യാർഥി മരിച്ച സംഭവം: മിന്നൽ പരിശോധനയുമായി മോട്ടോർ വാഹന വകുപ്പ്

ചൊവ്വാഴ്ച രാവിലെ സ്‌കൂളിലേക്ക് കുട്ടികളുമായി പോകുന്നതിനിടെയായിരുന്നു അപകടം ബസിന്റെ ഡോറിൽ കുരുങ്ങിയ ബാഗ് വലിച്ചെടുക്കുന്നതിനിടെ ഡോർ തുറന്ന് പുറത്തേക്ക് തെറിച്ചുവീണാണ് അപകടമുണ്ടായത്. കൂട്ടിലങ്ങാടി മഞ്ഞക്കുളം സ്വദേശി കക്കാട്ടിൽ ശാനാവാസിന്റെ മകൻ ഫർസിൻ അഹമ്മദ് (9) ആണ് മരിച്ചത്. കുറുവ എയുപി സ്‌കൂളിലെ വിദ്യാർഥിയാണ് ഫർസിൻ.  

Follow Us:
Download App:
  • android
  • ios