അടയ്ക്ക പറിക്കാനായെത്തിയ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി

Published : Sep 26, 2018, 06:58 PM IST
അടയ്ക്ക പറിക്കാനായെത്തിയ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി

Synopsis

 വയോധികനെ  മരിച്ച നിലയിൽ കണ്ടെത്തി. ചിങ്ങോലി നാലാം വാർഡിൽ ഗീതാ ഭവനത്തിൽ പൊടിയൻ (72)ആണ് മരിച്ചത്. അടക്ക പറിക്കുന്ന തൊഴിലാളിയായ ഇയാളെ മഹാദേവികാട് പുളിക്കീഴ് ജംഗ്ഷൻ വടക്കുവശത്തുള്ള പുരയിടത്തിൽ  ഇന്ന് ഉച്ചയ്ക്ക് 12.30 -യോടെ  മരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു. 


ഹരിപ്പാട്: വയോധികനെ  മരിച്ച നിലയിൽ കണ്ടെത്തി. ചിങ്ങോലി നാലാം വാർഡിൽ ഗീതാ ഭവനത്തിൽ പൊടിയൻ (72)ആണ് മരിച്ചത്. അടക്ക പറിക്കുന്ന തൊഴിലാളിയായ ഇയാളെ മഹാദേവികാട് പുളിക്കീഴ് ജംഗ്ഷൻ വടക്കുവശത്തുള്ള പുരയിടത്തിൽ  ഇന്ന് ഉച്ചയ്ക്ക് 12.30 -യോടെ  മരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു. അടക്ക പറിക്കാനായി ഈ ഭാഗത്ത് എത്തിയതായിരുന്നു പൊടിയൻ. 

ആളൊഴിഞ്ഞ പുരയിടത്തിലെ കവുങ്ങിനോടുത്തായിട്ടാണ് മൃതദേഹം കണ്ടത്. പറിച്ച അടയ്ക്കാ കുലകളും മൃതദേഹത്തിന് സമീപത്തുണ്ടായിരുന്നു. സമീപത്തുള്ള വീട്ടിലെ സ്ത്രീ പൊടിയൻ വീണു കിടക്കുന്നത് കണ്ട്  മറ്റുള്ളവരെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് നാട്ടുകാർ വന്ന് നോക്കിയപ്പോൾ ഇയാള്‍ മരിച്ചിരുന്നു. തൃക്കുന്നപ്പുഴ പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. 


 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇത് ചെയ്യാൻ ബിഎസ്എൻഎൽ ഉദ്യോഗസ്ഥർ ഓട്ടോറിക്ഷയിൽ വരില്ലല്ലോ? നാട്ടുകാർ ഇടപെട്ടു; മുക്കത്ത് കേബിൾ മുറിച്ച് കടത്താനുള്ള ശ്രമം പാളി
വിമതന്‍റെ മുന്നിൽ മുട്ടുമടക്കി പാർട്ടി, ബെസ്റ്റ് ടൈം! ഇനി പഞ്ചായത്ത് ഭരിക്കും ജിതിൻ പല്ലാട്ട്; തിരുവമ്പാടിയിൽ കോൺഗ്രസിന് വലിയ ആശ്വാസം