തിരുവോണം ബംബര്‍ വില്‍പ്പന: ഒന്നാമത് ഈ ജില്ല, വിറ്റത് 3.8 ലക്ഷം ടിക്കറ്റ്

Published : Aug 19, 2023, 05:54 PM IST
തിരുവോണം ബംബര്‍ വില്‍പ്പന: ഒന്നാമത് ഈ ജില്ല, വിറ്റത് 3.8 ലക്ഷം ടിക്കറ്റ്

Synopsis

നിലവില്‍ രണ്ടാം സ്ഥാനത്തുള്ള തിരുവനന്തപുരത്തിനേക്കാള്‍ 72,000 ടിക്കറ്റുകള്‍ പാലക്കാട് ജില്ലയില്‍ കൂടുതലായി വില്‍പ്പന നടത്തി.

തിരുവനന്തപുരം: തിരുവോണം ബംബര്‍ വില്‍പ്പനയില്‍ പാലക്കാട് ജില്ല ഒന്നാമത്. 25 കോടി ഒന്നാം സമ്മാനമായുള്ള ബംബറിന്റെ 3,80,000 ടിക്കറ്റുകള്‍ ജില്ലയില്‍ ഇതുവരെ വിറ്റഴിഞ്ഞു. വില്‍പനയിലൂടെ 15.20 കോടി രൂപ ജില്ല നേടി. ജില്ലാ ഓഫീസില്‍ 2,50,000 ടിക്കറ്റുകളും ചിറ്റൂര്‍ സബ് ഓഫീസില്‍ 67,000 ടിക്കറ്റുകളും പട്ടാമ്പി സബ് ഓഫീസില്‍ 63,000 ടിക്കറ്റുകളുമാണ് വിറ്റഴിച്ചതെന്ന് ലോട്ടറി വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

നിലവില്‍ രണ്ടാം സ്ഥാനത്തുള്ള തിരുവനന്തപുരത്തിനേക്കാള്‍ 72,000 ടിക്കറ്റുകള്‍ കൂടുതലായി പാലക്കാട് ജില്ലയില്‍ വില്‍പ്പന നടത്തി. 2022ല്‍ ഏറ്റവും കൂടുതല്‍ ടിക്കറ്റുകള്‍ വിറ്റഴിഞ്ഞതും പാലക്കാട് ജില്ലയിലായിരുന്നു. സംസ്ഥാനത്ത് ആകെ 67 ലക്ഷം ടിക്കറ്റുകള്‍ വിറ്റഴിഞ്ഞപ്പോള്‍ പാലക്കാട് മാത്രം 10.5 ലക്ഷം ടിക്കറ്റുകള്‍ വിറ്റു. ഈ വര്‍ഷം ജില്ലയില്‍ ആകെ 12 ലക്ഷം ടിക്കറ്റുകള്‍ വിറ്റഴിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 10 സീരീസുകളിലായി ആകെ 90 ലക്ഷം ടിക്കറ്റുകളാണ് സംസ്ഥാനത്ത് ആകെ വിപണിയിലെത്തുന്നത്. ഇതില്‍ 20 ദിവസങ്ങളിലായി 23,50,000 ടിക്കറ്റുകള്‍ ഇതിനോടകം സംസ്ഥാനത്തൊട്ടാകെ വിറ്റഴിഞ്ഞു. സെപ്തംബര്‍ 20നാണ് ബംബര്‍ നറുക്കെടുപ്പ്. 500 രൂപയാണ് ടിക്കറ്റ് നിരക്ക്. ജൂലൈ 27 മുതലാണ് ടിക്കറ്റ് വില്‍പ്പന ആരംഭിച്ചത്. 

പരാതി നല്‍കാന്‍ കണ്‍ട്രോള്‍ റൂം

പാലക്കാട്: ഓണക്കാല വിപണിയുമായി ബന്ധപ്പെട്ട പരാതികള്‍ സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് പരാതി നല്‍കുന്നതിന് ജില്ലയില്‍ കണ്‍ട്രോള്‍ റൂം തുറന്നു. ഓണക്കാല വിപണിയില്‍ അളവ് തൂക്ക സംബന്ധമായ പരാതികള്‍ പരിശോധിക്കുന്നതിനും രേഖപ്പെടുത്തിയ എം.ആര്‍.പി വിലയേക്കാള്‍ കൂടുതല്‍ വില ഈടാക്കുന്നതിനും തൂക്കം, വില, പാക്കിങ് തീയതി മുതലായ വിവരങ്ങള്‍ ഇല്ലാത്ത പാക്കറ്റുകള്‍ വില്‍പന നടത്തുന്നതും സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് ജില്ലാതലത്തിലും താലൂക്ക് തരത്തിലും കണ്‍ട്രോള്‍ റൂം നമ്പറുകളില്‍ പരാതി അറിയിക്കാം. കണ്‍ട്രോള്‍ റൂം ആഗസ്റ്റ് 28 വരെ പ്രവര്‍ത്തിക്കുമെന്ന് ലീഗല്‍ മെട്രോളജി ഡെപ്യൂട്ടി കണ്‍ട്രോളര്‍ അറിയിച്ചു.
 

  'ഞാൻ സിപിഎമ്മുകാരനാണ്'; ക്രിക്കറ്റ് കളിക്കുന്ന കുട്ടികളെ തടഞ്ഞ് ഭീഷണിപ്പെടുത്തി പഞ്ചായത്ത് പ്രസിഡന്റ് -വീഡിയോ 
 

PREV
Read more Articles on
click me!

Recommended Stories

മകളെ കാണാൻ വീട്ടിലെത്തിയ കുട്ടിയോട് അതിക്രമം, പ്രതിക്ക് 5 വർഷം തടവ് ശിക്ഷ
ഡ്രൈ ഡേ കണക്കാക്കി ബ്ലാക്ക് വിൽപ്പന, രഹസ്യ അറയിൽ സ്റ്റോക്ക് ചെയ്ത 'ജവാൻ ' ഉൾപ്പടെ എക്സൈസ് പിടികൂടി