
തിരുവനന്തപുരം: അവധി ദിവസങ്ങളില്‍ വീട് പൂട്ടി ഉല്ലാസ യാത്ര പോകുന്നവര്‍ ശ്രദ്ധിക്കണമെന്ന് ഓര്‍മ്മപ്പെടുത്തി കേരള പൊലീസ്. വീട് പൂട്ടി ഉല്ലാസയാത്ര പോകുന്നവര്‍ക്ക് ആ വിവരം അറിയിക്കാന്‍ പൊലീസിന്‍റെ ഔദ്യോഗിക മൊബൈല്‍ ആപ്പ് ആയ പോല്‍-ആപ്പില്‍ സൗകര്യം ലഭ്യമാണ്. വീട് സ്ഥിതി ചെയ്യുന്ന ഭാഗങ്ങളിൽ പൊലീസ് പ്രത്യേക നിരീക്ഷണം നടത്തും. അതിനായി പൊലീസിന്റെ ഔദ്യോഗിക മൊബൈൽ ആപ്പ് ആയ പോൽ ആപ്പിലെ 'Locked House' സൗകര്യം വിനിയോഗിക്കാം.
യാത്ര പുറപ്പെടുന്നതിനു 48 മണിക്കൂർ മുൻപെങ്കിലും ആപ്പിലൂടെ വിവരം രജിസ്റ്റർ ചെയ്യണം. ഏഴു ദിവസം മുമ്പ് വരെ വിവരം പൊലീസിനെ അറിയ്ക്കാവുന്നതാണ്. പരമാവധി 14 ദിവസം വരെ വീടും പരിസരവും പൊലീസിന്റെ നിരീക്ഷണത്തിലായിരിക്കും. യാത്രപോകുന്ന ദിവസം, വീട് സ്ഥിതി ചെയ്യുന്ന ലൊക്കേഷൻ, വീട്ടുപേര്, വീടിനു സമീപത്തുള്ള ബന്ധുക്കളുടെയോ അയൽവാസികളുടെയോ പേരും ഫോൺ നമ്പറും എന്നിവ ആപ്പിൽ നൽകേണ്ടതുണ്ട്.
നഷ്ടപ്പെട്ട ഫോണ്‍ എങ്ങനെ ബ്ലോക്ക് ചെയ്യാം?
മൊബൈല്‍ ഫോണ്‍ നഷ്ടപ്പെടുന്ന സാഹചര്യത്തില്‍ എളുപ്പത്തില്‍ ബ്ലോക്ക് ചെയ്യാന്‍ സര്‍ക്കാര്‍ സംവിധാനം നിലവിലുണ്ടെന്ന് ഓര്‍മ്മപ്പെടുത്തി കേരള പൊലീസ്. ഈ മാർഗത്തിലൂടെ ബ്ലോക്ക് ചെയ്യുമ്പോള്‍ ആ ഫോണ്‍ മറ്റാര്‍ക്കും പിന്നീട് ഉപയോഗിക്കാന്‍ സാധിക്കില്ല. ഫോണ്‍ നഷ്ടപ്പെട്ടാല്‍ അക്കാര്യം അറിയിച്ച് പൊലീസില്‍ ഒരു പരാതി രജിസ്റ്റര്‍ ചെയ്യുക എന്നതാണ് ആദ്യത്തെ നടപടി. അതിന് ശേഷം സർവീസ് പ്രൊവൈഡറുമായി ബന്ധപ്പെട്ട് നഷ്ടപ്പെട്ട ഫോണിലെ നിങ്ങളുടെ ഫോണ്‍ നമ്പറിന്‍റെ ഡ്യൂപ്ലിക്കറ്റ് നമ്പര്‍ എടുക്കുക.
ഫോണ്‍ ബ്ലോക്ക് ചെയ്യുന്നതിന് ഈ നമ്പര്‍ ആവശ്യമാണ്. 24 മണിക്കൂറില്‍ തന്നെ ഡ്യൂപ്ലിക്കേറ്റ് സിംകാര്‍ഡ് ആക്റ്റിവേറ്റ് ആകുന്നതാണ്. https://www.ceir.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. അതില്‍ ചുവന്ന നിറത്തിലുള്ള ബട്ടനില്‍ Block Stolen/Lost Mobile എന്ന ഓപ്ഷന്‍ കാണാം. ഇത് തെരഞ്ഞെടുത്താല്‍ ഒരു ഫോം പൂരിപ്പിക്കണം. അതിൽ ഫോൺ നഷ്ടപ്പെട്ട സ്ഥലം ഏതാണ്, തീയ്യതി, സ്ഥലം, പൊലീസ് സ്‌റ്റേഷന്‍, പരാതിയുടെ നമ്പര്‍, പരാതിയുടെ പകര്‍പ്പ് എന്നിവ നല്‍കണം.
തുടര്‍ന്ന് ഫോണിന്റെ ഉടമയുടെ വ്യക്തിഗത വിവരങ്ങളും തിരിച്ചറിയല്‍ രേഖയും നല്‍കി ഫോണ്‍ ബ്ലോക്ക് ചെയ്യുന്നതിനുള്ള അപേക്ഷ സമര്‍പ്പിക്കാം. ശേഷം ഒരു റിക്വസ്റ്റ് ഐഡി നിങ്ങള്‍ക്ക് ലഭിക്കും. ഇതുപയോഗിച്ച് നിങ്ങളുടെ അപേക്ഷയില്‍ നടപടിയെടുത്തോ എന്ന് പരിശോധിക്കാനും സാധിക്കും. 24 മണിക്കൂറില്‍ തന്നെ നിങ്ങള്‍ നല്‍കിയ ഐഎംഇഐ നമ്പര്‍ ബ്ലോക്ക് ചെയ്യപ്പെടും. പിന്നീട് ഒരു സിം കാര്‍ഡും ആ ഫോണില്‍ പ്രവര്‍ത്തിക്കുകയില്ല.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam