
മറയൂര്‍: മറയൂരിലെ സ്വകാര്യ സ്ഥാപനത്തില്‍ മുക്കുപണ്ടം പണയംവെച്ച് തട്ടിപ്പ് നടത്തിയ കേസിൽ ഒരാള്‍ പിടിയില്‍. കർശനാട് സ്വദേശികളായ സഹോദരങ്ങളാണ് മാസങ്ങൾക്കിടെ എട്ടു ലക്ഷത്തിലധികം രൂപയുടെ തട്ടിപ്പ് നടത്തിയത്. കേസിൽ കര്‍ശതനാട് കട്ടിപറമ്പില്‍ ഷന്മുഖവേലുവാണ് അറസ്റ്റിലായത്.
സഹോദരന്‍ ശക്തിവേലുവിനായുള്ള തിരിച്ചില്‍ പോലീസ് ശക്തമാക്കി. കഴിഞ്ഞ എട്ടുമാസത്തിനിടെ എട്ടു ലക്ഷത്തി അമ്പത്തി രണ്ടായിരം രൂപയാണ് ഇവർ തട്ടിച്ചത്. ബാങ്കിൽ ഓഡിറ്റേഴ്‌സ് നടത്തിയ പരിശോധനയിലാണ് സഹോദരങ്ങൾ പലപ്പോഴായി പണയംവച്ച 389 ഗ്രാം സ്വര്‍ണ്ണം മുക്കുപണ്ടമാണെന്ന് കണ്ടെത്തിയത്. ധനകാര്യ സ്ഥാപനത്തിന്‍റെ പരാതിയിൽ അറസ്റ്റ് ചെയ്ത ഷന്മുഖവേലുവിനെ പോലീസ് ബാങ്കിലെത്തിച്ച് തെളിവെടുപ്പ് നടത്തി. ദേവികുളം കോടതില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam