മണ്‍വിള അഗ്നിബാധ: ഈ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കുക

By Web TeamFirst Published Nov 1, 2018, 12:01 AM IST
Highlights

മൺവിളയിൽ പ്രവർത്തിക്കുന്ന പ്ലാസ്റ്റിക് ഉൽപന്ന നിർമാണ ശാലയിലുണ്ടായ അഗ്നിബാധയുടെ പശ്ചാത്തലത്തില്‍ പൊതുജനങ്ങള്‍ക്ക് കര്‍ശന നിര്‍ദേശങ്ങളുമായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. 

തിരുവനന്തപുരം: മൺവിളയിൽ പ്രവർത്തിക്കുന്ന പ്ലാസ്റ്റിക് ഉൽപന്ന നിർമാണ ശാലയിലുണ്ടായ അഗ്നിബാധയുടെ പശ്ചാത്തലത്തില്‍ പൊതുജനങ്ങള്‍ക്ക് കര്‍ശന നിര്‍ദേശങ്ങളുമായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. തീപിടിച്ചിരിക്കുന്നത് പ്ലാസ്റ്റിക് വസ്തുക്കള്‍ ആയതിനാല്‍ ശ്വസന സംബന്ധിയായ ബുദ്ധിമുട്ടുകള്‍ നേരിടാനുള്ള സാധ്യത ഏറെയാണ്. 

1. വിഷപ്പുക ശ്വസിക്കുന്നത് ഒഴിവാക്കുക
2. തീപിടുത്തമുണ്ടായ സ്ഥലത്ത് നിന്ന് ഒരു കിലോമീറ്റർ ചുറ്റളവിൽ നിന്ന് മാറി നിൽക്കുക
3. മാധ്യമ പ്രവർത്തകർ സംഭവസ്ഥലത്ത് തുടരുന്നത് ഒഴിവാക്കുക. ആവശ്യമായ ദൃശ്യങ്ങൾ എടുത്ത ഉടനെ അവിടെ നിന്ന്  മാറുക.
4.0ശ്വസന സംബന്ധമായ വല്ല ബുദ്ധിമുട്ടും അനുഭവപ്പെടുന്ന ഉടനെ മടിച്ചു നിൽക്കാതെ തന്നെ വൈദ്യ സഹായം തേടുക

തീ നിയന്ത്രിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. സ്ഥലത്തേയ്ക്ക് എത്തിപ്പെടാന്‍ ഇടുങ്ങിയ റോഡുകള്‍ കനത്ത വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. ഇതിനിടെ നിര്‍മാണശാലയ്ക്കുള്ളില്‍ പൊട്ടിത്തെറികള്‍ ഉണ്ടായത് തീയണക്കാനുള്ള ശ്രമത്തിന് തടസമായിരുന്നു. 
 

click me!