
തൃശൂർ: മാള കുരുവിലശ്ശേരിയിൽ ക്ഷേത്രത്തിലേക്കുപോവുകയായിരുന്ന സ്ത്രീയുടെ മാല കവർന്ന സംഭവത്തിൽ ഒരാൾ പിടിയിൽ. ഒറ്റപ്പാലം കടമ്പഴിപ്പുറം ആലംകുളംവീട്ടിൽ മുഹമ്മദ് അമീർ (30) ആണ് അറസ്റ്റിലായത്. വയോധികയുടെ രണ്ടര പവന്റെ മാലയാണ് കവർന്നത്. പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. ഇക്കഴിഞ്ഞ ആഗസ്റ്റ് ഒന്നാം തീയതി വൈകീട്ടായിരുന്നു സംഭവം. ഹെൽമെറ്റ് ധരിച്ച് സ്‌കൂട്ടറിലെത്തിയ രണ്ടംഗ സംഘമാണ് മാല പൊട്ടിച്ചത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന കൂട്ടുപ്രതിയെ കുറിച്ചും സൂചന ലഭിച്ചാതായി പൊലീസ് പറഞ്ഞു. മുഹമ്മദ് അമീറിന് കോങ്ങാട് പൊലീസ് സ്റ്റേഷനിൽ 6 ഗ്രാം എംഡി എം എ പിടികൂടിയ കേസിൽ ജാമ്യമില്ലാ വാറണ്ട് നിലവിലുണ്ട്. ഈ കേസിൽ ഒളിവിൽ കഴിഞ്ഞ് വരവെയാണ് മാളയിലെ കവർച്ചക്കേസിൽ ഉൾപ്പെട്ടത്. വടക്കാഞ്ചേരി പൊലീസ് സ്റ്റേഷനിൽ 2023 ൽ 42 ഗ്രാം മാരക മയക്കു മരുന്നായ എം.ഡി.എം.എ യുമായി അറസ്റ്റിലായ കേസിലും, ചെർപ്പുളശ്ശേരി, ശ്രീകൃഷ്ണപുരം, കോങ്ങാട് എന്നീ പൊലീസ് സ്റ്റേഷനുകളിലും മയക്കുമരുന്ന് വിൽപ്പനക്കായി സൂക്ഷിച്ച കേസുകളിലും പ്രതിയാണ് മുഹമ്മദ് അമീർ.
ഇരിങ്ങാലക്കുട ഡി.വൈഎസ്.പി. കെ.ജി സുരേഷ്, മാള പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സജിൻ ശശി.വി, എസ്.ഐ. മാരായ ബെന്നി.കെ.ടി, മുഹമ്മദ് ബാഷി, എസ്.സി.പി.ഒ മാരായ വഹദ്.ടി.ബി, ദിബീഷ്.പി.ഡി, ജിബിൻ.കെ.കെ, ഉണ്ണികൃഷ്ണൻ.എം.ആർ, ശ്യാംകുമാർ.ടി.എസ്, ജീവൻ.ഇ.എസ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam