വിമാനയാത്രക്കാരനിൽ നിന്ന് സ്വർണം കവർന്ന കേസിലെ പിടികിട്ടാപ്പുള്ളി അറസ്റ്റിൽ

Published : Sep 15, 2020, 09:27 PM ISTUpdated : Sep 15, 2020, 09:29 PM IST
വിമാനയാത്രക്കാരനിൽ നിന്ന് സ്വർണം കവർന്ന കേസിലെ പിടികിട്ടാപ്പുള്ളി അറസ്റ്റിൽ

Synopsis

കഴിഞ്ഞ വർഷം മാർച്ച് മൂന്നിനാണ് സംഭവം. വിമാനയാത്രക്കാരൻ വീട്ടിലേക്ക് പോകുംവഴി കാറിൽ വന്ന കവർച്ചാ സംഘം മുണ്ടക്കുളത്ത് വച്ച് കാറിടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചും യാത്രക്കാരനെ മർദിച്ചും രണ്ടര കിലോ സ്വർണം കവരുകയാണുണ്ടായത്

കൊണ്ടോട്ടി: കരിപ്പൂരിൽ വിമാനമിറങ്ങിയ യാത്രക്കാരനെ വീട്ടിലേക്കുള്ള യാത്രാമധ്യേ തടഞ്ഞുവെച്ച് സ്വർണം കവർന്ന കേസിൽ പിടികിട്ടാനുണ്ടായിരുന്ന പ്രതി പൊലീസ് പിടിയിലായി. കോഴിക്കോട് പന്തീരാങ്കാവ് സ്വദേശി അച്ചിത്തൊടിപറമ്പ് ശാനിദ്(31) ആണ് പിടിയിലായത്.

കഴിഞ്ഞ വർഷം മാർച്ച് മൂന്നിനാണ് സംഭവം. വിമാനയാത്രക്കാരൻ വീട്ടിലേക്ക് പോകുംവഴി കാറിൽ വന്ന കവർച്ചാ സംഘം മുണ്ടക്കുളത്ത് വച്ച് കാറിടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചും യാത്രക്കാരനെ മർദിച്ചും രണ്ടര കിലോ സ്വർണം കവരുകയാണുണ്ടായത്. ഇതോടെ ഈ കേസിൽ അറസ്റ്റിലായവരുടെ എണ്ണം എട്ടായി. കൂട്ടാളികൾ പിടിയിലായതറിഞ്ഞ് ശാനിദ് മുങ്ങുകയായിരുന്നു.

മലപ്പുറത്ത് വൻ കുഴൽപ്പണ വേട്ട; ലോറിയിൽ കടത്തിയ 1.38 കോടി രൂപ പിടിച്ചെടുത്തു

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

നടപ്പാതയില്‍ മലമൂത്ര വിസര്‍ജനം നടത്തുന്നത് ചോദ്യം ചെയ്തു, ​ഗുരുവായൂർ ക്ഷേത്രനടയിൽ വഴിയോരക്കച്ചവടക്കാരന് ക്രൂരമർദ്ദനം
യാത്രക്കാരുടെ ജീവന്‍ പന്താടി 'മരണക്കളി' നടത്തിയ ഡ്രൈവർ അഴിക്കുള്ളിൽ; ചുമത്തിയത് മനപൂര്‍വമല്ലാത്ത നരഹത്യാശ്രമ കുറ്റം