നാലര കിലോയോളം കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

Published : Mar 28, 2019, 03:36 PM ISTUpdated : Mar 28, 2019, 03:51 PM IST
നാലര കിലോയോളം കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

Synopsis

കേരള പൊലീസിന്റെ ഓപ്പറേഷൻ ബോൾട്ടിന്റെ ഭാഗമായി നടക്കുന്ന പരിശോധനയിൽ നാലര കിലോയോളം കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

തിരുവനന്തപുരം: കേരള പൊലീസിന്റെ ഓപ്പറേഷൻ ബോൾട്ടിന്റെ ഭാഗമായി നടക്കുന്ന പരിശോധനയിൽ നാലര കിലോയോളം കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. കൊട്ടാരക്കര സ്വദേശി അനന്തു (20) ആണ് പിടിയിലായത്. തിരുവനന്തപുരം റൂറൽ ജില്ലാ പൊലീസ് മേധാവി ബി അശോകന്റെ നേതൃത്വത്തിൽ  ആന്റി നർകോട്ടിക്ക് ഷാഡോ പൊലീസ് സംഘം ആണ് പ്രതിയെ പിടികൂടിയത്.

തിരുവനന്തപുരം ജില്ലയിൽ മയക്കുമരുന്ന് സംഘങ്ങൾ നടത്തിയ കൊലപാതകങ്ങളെ തുടർന്ന് ലഹരി മാഫിയയെ അമർച്ച ചെയ്യുന്നതിനായി എഡിജിപി മനോജ് എബ്രഹാമിന്റെ  നേതൃത്വത്തിൽ നടക്കുന്ന ഓപ്പറേഷൻ ബോൾട്ടിന്റെ ഭാഗമായി നടത്തിയ റെയ്ഡിലാണ് തമിഴ്നാട്ടിൽ നിന്ന് കടത്തികൊണ്ടു വന്ന കഞ്ചാവുമായി ഇയാൾ പിടിയിലായത്.

റെയിൽവേ പൊലീസ് തമ്പാനൂർ കേന്ദ്രീകരിച്ച് നടത്തിയ റെയ്ഡിൽ കഞ്ചാവ് പിടികൂടിയ വിവരം അറിഞ്ഞ പ്രതി ട്രെയിനിൽ നെയ്യാറ്റിൻകരയില്‍ ഇറങ്ങി. തുടർന്ന് കയ്യിലുണ്ടായിരുന്ന കഞ്ചാവുമായി സ്കൂൾ പരിസരത്തെത്തി വിൽപ്പനക്കായി ശ്രമിക്കവെ ആണ് പ്രത്യേക സംഘം അനന്തുവിനെ കുടുക്കിയത്.  

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

നടപ്പാതയില്‍ മലമൂത്ര വിസര്‍ജനം നടത്തുന്നത് ചോദ്യം ചെയ്തു, ​ഗുരുവായൂർ ക്ഷേത്രനടയിൽ വഴിയോരക്കച്ചവടക്കാരന് ക്രൂരമർദ്ദനം
യാത്രക്കാരുടെ ജീവന്‍ പന്താടി 'മരണക്കളി' നടത്തിയ ഡ്രൈവർ അഴിക്കുള്ളിൽ; ചുമത്തിയത് മനപൂര്‍വമല്ലാത്ത നരഹത്യാശ്രമ കുറ്റം