
മലപ്പുറം: പെരിന്തല്‍മണ്ണയില്‍ കിണറ്റിലെ പാറ പൊട്ടിക്കുന്നതിനിടെ സ്ഫോടനമുണ്ടായി ഒരു മരണം. തമിഴ്‍നാട് സ്വദേശിയായ രാജേന്ദ്രൻ എന്ന തൊഴിലാളിയാണ് മരിച്ചത്. നാല്‍പത്തിമൂന്ന് വയസായിരുന്നു.
പെരിന്തൽമണ്ണ തേക്കിൻകോടാണ് സംഭവം. സ്ഫോടക വസ്തുവിന് തിരി കൊളുത്തിയതിന് പിന്നാലെ മുകളിലേക്ക് കയറുന്നതിനിടെയാണ് അപകടം. ഇന്ന് ഉച്ചയ്ക്ക് 12 മണിക്കാണ് സംഭവം.
Also Read:- നിലമ്പൂരില്‍ യാത്രയ്ക്കിടെ 53കാരന് സൂര്യാഘാതമേറ്റു; കൈകളിലും വയറിലും പൊള്ളി കുമിളകള്‍
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-