
മലപ്പുറം : പെരുമ്പാവൂർ മണ്ണൂരിൽ നിർത്തിയിട്ടിരുന്ന ലോറിയിലേക്ക് കാറിടിച്ച് കയറിയുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. കുട്ടിയുൾപ്പെടെ നാലുപേർക്ക് പരിക്കേറ്റു. പെരുമ്പാവൂർ രജിസ്ട്രേഷനിലുള്ള വണ്ടിയാണ് അപകടത്തിൽ പെട്ടത്. ഡ്രൈവർ ഉറങ്ങിപോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. മലപ്പുറം സ്വദേശികളാണ് കാറിൽ ഉണ്ടായിരുന്നത്. ലോറിയുടെ മുൻഭാഗത്താണ് കാർ ഇടിച്ചുകയറിയത്. കാറിൻറെ മുൻ വശത്തിരുന്ന യാത്രക്കാരനാണ് മരിച്ചത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അതിനിടെ, എറണാകുളം ബൈപ്പാസിലുണ്ടായ വാഹനാപകടത്തിൽ ഏഴ് ബസ് യാത്രക്കാർക്ക് പരിക്കേറ്റു. രാവിലെ പതിനൊന്നുമണിയോടെയാണ് സംഭവം. വൈറ്റിലയക്ക്ടുത്ത് ചളിക്കവട്ടം ഗീതാഞ്ജലി ജംങ്ഷനിൽ ആളുകളെ കയറ്റുന്നതിനായി നിർത്തിയ ബസിന് പുറകിൽ ലോറി വന്ന് ഇടിക്കുകയായിരുന്നു. ബസിന്‍റെ പിൻഭാഗത്ത് യാത്ര ചെയ്തിരുന്ന ഏഴുപേർക്കാണ് പരിക്കേറ്റത്. ഇവരെ എറണാകുളം മെഡിക്കൽ സെന്‍റർ ആശുപത്രിയിൽ പ്രവശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ല.
വയനാട്ടിൽ വാഹനാപകടത്തിൽ ഒരാൾ മരിച്ചു
വയനാട് മുട്ടിൽ ചിലഞ്ഞിച്ചാലിലുണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. വെണ്ണിയോട് സ്വദേശി ജയൻ ആണ് മരിച്ചത്. ബൈക്കും ടിപ്പർ ലോറിയും തമ്മിൽ കൂട്ടിയിടിച്ചായിരുന്നു അപകടം. കുറുമ്പാല കോട്ട സ്വദേശി ബിജുവിനും പരിക്കേറ്റു. ഇദ്ദേഹത്തെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മരണാനന്തര ചടങ്ങുകൾക്കായി ഒരു സ്റ്റാർട്ടപ്പ്, പിന്തുണയും വിമർശനവും
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam